Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്‍ വലുതായി, ഇനി സ്‌കൂളിലേക്ക്, ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

Ranjin Raj

കെ ആര്‍ അനൂപ്

, വ്യാഴം, 7 മാര്‍ച്ച് 2024 (11:42 IST)
Ranjin Raj
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ ജനിച്ചത്. ഇന്ദ്രനീല്‍ എന്നാണ് മകന്റെ പേര്. അവന്‍ പ്രീ സ്‌കൂളിലേക്ക് പോകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിന്‍ രാജ്. സ്‌കൂള്‍ ബാഗും തൂക്കി സന്തോഷത്തോടെ കൂട്ടുകാരെ കാണാനായി പോകുന്ന കുഞ്ഞ് ഇന്ദ്രനെ ചിത്രത്തില്‍ കാണാം. ശില്പ തുളസി എന്നാണ് ഭാര്യയുടെ പേര്.
 
18 വര്‍ഷങ്ങള്‍ക്കു ശേഷം നരേനും മീര ജാസ്മിനും ഒന്നിച്ച 'ക്വീന്‍ എലിസബത്ത്' എന്ന ചിത്രത്തിലാണ് ഒടുവിലായി രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയത്. മാളികപ്പുറത്തിനുശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കിലാണ് സംഗീത സംവിധായകന്‍.
2022ലെ യൂണിക് ടൈംസിന്റെ മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് രഞ്ജിന്‍ ആയിരുന്നു. അതും അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ പിറന്ന സിനിമകള്‍ക്ക് രഞ്ജിന്‍ സംഗീതം നല്‍കിയതിന് ആയിരുന്നു. മാളികപ്പുറം, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൗളറായി സച്ചിന്‍ ബാറ്റെടുത്ത് സൂര്യ, സ്ട്രീറ്റ് പ്രിമിയര്‍ ലീഗ് സൗഹൃദമത്സരത്തില്‍ ആര് ജയിച്ചു? വീഡിയോ