Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് തീയതി പോലും പുറത്തുവിട്ടിട്ടില്ല, റെക്കോര്‍ഡ് തുകയ്ക്ക് നീരാളിയെ സ്വന്തമാക്കി സൂര്യ ടി വി!

മോഹന്‍ലാല്‍ ചിത്രം സൂര്യ ടിവിയില്‍!

റിലീസ് തീയതി പോലും പുറത്തുവിട്ടിട്ടില്ല, റെക്കോര്‍ഡ് തുകയ്ക്ക് നീരാളിയെ സ്വന്തമാക്കി സൂര്യ ടി വി!
, ശനി, 31 മാര്‍ച്ച് 2018 (08:04 IST)
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ റിലീസിന് മുന്‍പേ തന്നെ സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം നേടിയിരിക്കുകയാണ് സൂര്യ ടിവി. വലിയ തുകയ്ക്കാണ് ചാനല്‍ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 
 
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍ ആയിരിക്കും സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ വര്‍ഷം ജൂണില്‍ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.
 
നദിയ മൊയ്തു, പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്റ്റീഫന്‍ദേവസിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദങ്ങൾ അവസാനിക്കുന്നില്ല, ഗൗതം മേനോനെതിരെ ട്വീറ്റുമായി വീണ്ടും കാർത്തിക് നരേൻ