Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal: അമേരിക്കയിലെത്തി ഗാനഗന്ധര്‍വനെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

mohanlal

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 ഫെബ്രുവരി 2024 (07:54 IST)
mohanlal
അമേരിക്കയിലെത്തി ഗാനഗന്ധര്‍വനെ സന്ദര്‍ശിച്ച് മോഹന്‍ലാല്‍. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യേശുദാസിനെ കാണാനായി മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗാനഗന്ധര്‍വ്വന്റെ വസതിയില്‍, പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ എന്ന കുറിപ്പോയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ഭാഗമായാണ് അമേരിക്കയിലെത്തിയത്.
 
മാര്‍ച്ച് 28നാണ് ബറോസ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. ഇരട്ടവേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. സന്തോഷ് ശിവനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത് വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭ്രമയുഗം എത്താന്‍ ഇനി 4 ദിവസം കൂടി! ട്രെന്‍ഡിങ്ങില്‍ ട്രെയിലര്‍, പ്രതീക്ഷയോടെ മമ്മൂട്ടിയുടെ ആരാധകര്‍