Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീനാക്ഷി ദിലീപിനൊപ്പമുള്ള താരപുത്രിയെ മനസ്സിലായോ? വൈറലായി പുത്തൻ ചിത്രങ്ങൾ

Meenakshi Dileep

അഭിറാം മനോഹർ

, ബുധന്‍, 20 മാര്‍ച്ച് 2024 (16:36 IST)
Meenakshi Dileep
സമൂഹമാധ്യമങ്ങളില്‍ വൈറലായി മീനാക്ഷി ദിലീപിന്റെയും കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മിയുടെയും ചിത്രങ്ങള്‍. മിനാക്ഷിയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു കഫേയില്‍ വെച്ചായിരുന്നു താരപുത്രിമാരുടെ ഒത്തുകൂടല്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്. നെപ്പോട്ടിസം ടേക്ക് ഓവര്‍ എന്നാണ് ഇതിലെ ഒരു ചിത്രത്തിന് കുഞ്ഞാറ്റ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
 
ആരാധകരെ വളരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍. ഇവര്‍ തമ്മില്‍ ഇത്രയും സൗഹൃദമുണ്ടായിരുന്നു എന്നത് പുതിയ അറിവാണെന്ന് പലരും കുറിക്കുന്നു. മീനാക്ഷിയുടെ ചിത്രത്തിന് താഴെ ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷം ആളുകള്‍ മറച്ചുവെയ്ക്കുന്നില്ല. താരപുത്രിമാരാണെങ്കിലും ഇരുവരും സിനിമയില്‍ ചുവടുവെച്ചിട്ടില്ല. രണ്ടുപേരെയും സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി ഒട്ടേറെ പേരാണ് കമന്റ് ചെയ്യുന്നത്.
 
വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കുഞ്ഞാറ്റ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. ചെന്നൈയില്‍ ഉര്‍വശിക്കൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞാറ്റ നേരത്തെ പങ്കുവെച്ചിരുന്നു. ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ മീനാക്ഷി നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് വളരെ സെല്‍ഫിഷായ കാര്യം';മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം വിജയത്തിന് പിന്നാലെ പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ്