Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ധ്രുവിന്റെ നായിക, തമിഴ് ചിത്രം പ്രഖ്യാപിച്ച് അനുപമ പരമേശ്വരന്‍,മാരി സെല്‍വരാജിന്റെ സ്പോര്‍ട്സ് ബയോപിക് വരുന്നു

Dhruv Vikram and Anupama Parameswaran

കെ ആര്‍ അനൂപ്

, ചൊവ്വ, 12 മാര്‍ച്ച് 2024 (15:16 IST)
Dhruv Vikram and Anupama Parameswaran
ധ്രുവ് വിക്രം-മാരി സെല്‍വരാജ് ചിത്രം ഒടുവില്‍ ഓണ്‍ ആയി. സിനിമ പ്രഖ്യാപിച്ചിട്ട് നാളുകള്‍ എന്നാല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. നായികയുടെ പേര് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 15ന് ചിത്രീകരണം ആരംഭിക്കും.
 
അനുപമ പരമേശ്വരന്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്പോര്‍ട്സ് ബയോപിക് ആണ് ഈ ചിത്രം. സിനിമയ്ക്കായി മാസങ്ങള്‍ നീണ്ട പരിശീലനത്തിലായിരുന്നു ധ്രുവ് വിക്രം. കബഡി താരം ഗണേഷിന്റെ ജീവിതമാണ് സിനിമ പറയുന്നത്. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ താരമാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച കായികതാരത്തിന്റെ ഈ യഥാര്‍ത്ഥ ജീവിത കഥ സിനിമ പറയും.
 
 സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 'ആദിത്യ വര്‍മ്മ', 'മഹാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവ് വിക്രമിന്റെ മൂന്നാമത്തെ സിനിമയാകും ഇത്.  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കേരളത്തിൽ നടക്കുന്ന തമിഴ് സിനിമ, നായികയായി മമിത: റിബൽ ട്രെയ്‌ലർ