Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാമത്തെ ആഴ്ചയിലേക്ക്, വരുന്നില്ലേ മഞ്ഞുമ്മല്‍ ബോയ്‌സിനെ ഒന്നുകൂടി കാണാന്‍ ?

Manjummel Boys

കെ ആര്‍ അനൂപ്

, വ്യാഴം, 7 മാര്‍ച്ച് 2024 (13:08 IST)
Manjummel Boys
മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രദര്‍ശനം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. ആദ്യദിനത്തേക്കാള്‍ കളക്ഷനാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമയ്ക്ക് ലഭിച്ചത്. സ്ഥിരതയാര്‍ത്ഥ പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ ഇപ്പോഴും കാഴ്ച വയ്ക്കുന്നത്. മൂന്നാമത്തെ ആഴ്ചയിലും അത് തുടരാന്‍ ആകുമെന്ന് പ്രതീക്ഷയാണ് നിര്‍മാതാക്കള്‍ക്ക് ഉള്ളത്. നാലാഴ്ചകള്‍ക്ക് ശേഷം ഒ.ടി.ടി എത്തുന്ന പതിവ് മഞ്ഞുമ്മല്‍ ബോയ്‌സിന് ഉണ്ടാവില്ല. തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഇനിയും മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനായി എത്തുമെന്ന് പ്രതീക്ഷയിലാണ് അണിയറക്കാരും. 
 
ഫെബ്രുവരി 22ന് തിയേറ്ററുകളില്‍ എത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുകയാണ് ചിത്രം. തമിഴ്‌നാട്ടില്‍ നിന്ന് ഇതിനോടകം തന്നെ 21 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
 
സിനിമകള്‍ വിജയിക്കണമെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ വേണമെന്നില്ല ബജറ്റ് പ്രശ്‌നമല്ല ഭാഷയും കാര്യമേ അല്ല, വിജയം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. 2023ല്‍ തുടങ്ങിയ വലിയ മാറ്റം 2024 ന്റെ തുടക്കത്തിലും തുടരുകയാണ്. ഏത് മലയാള സിനിമയ്ക്കും ലഭിക്കാത്ത വലിയ സ്വീകാര്യതയും പ്രതികരണങ്ങളും ആണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഷോകളുടെ എണ്ണത്തിലും ടിക്കറ്റ് വില്‍പ്പനയിലും കുതിപ്പ് തുടരുകയാണ്.തമിഴ് യൂട്യൂബ് ചാനലുകള്‍ എല്ലാം സിനിമയെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇതു വലിയൊരു പ്രമോഷനായി മാറി.പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, 2018 എന്നീ സിനിമകളെ മറികടന്ന് തമിഴ്‌നാട്ടിന്റെ ബോക്‌സോഫീസ് ചരിത്രത്തില്‍ ഏറ്റവും അധികം കളക്ട് ചെയ്ത മലയാള സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിക്കഴിഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർതാരത്തിന്റെ വിഗ് പറന്നുപോയി! കണ്ടുനിന്നയാൾ ചിരിച്ചു, ദേഷ്യം പ്രകടിപ്പിച്ച് തെലുങ്ക് നടൻ, വെളിപ്പെടുത്തലുമായി സംവിധായകൻ കെ.എസ് രവികുമാർ