Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴും കോടികള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്, 46 ദിവസങ്ങള്‍ പിന്നിട്ട് ചിദംബരത്തിന്റെ സര്‍വൈവല്‍ ത്രില്ലര്‍

Manjummel Boys

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (14:29 IST)
ചിദംബരത്തിന്റെ സര്‍വൈവല്‍ ത്രില്ലര്‍ 'മഞ്ഞുമ്മല്‍ ബോയ്സ്' ഇപ്പോഴും തിയേറ്ററുകളില്‍ തന്നെയുണ്ട്. 46 ദിവസങ്ങള്‍ എന്നിട്ടും തുടരുകയാണ് ജൈത്രയാത്ര.നാല്‍പ്പത്തിയാറാം ദിവസം, ചിത്രം 1.80 കോടി രൂപ കളക്ഷന്‍ നേടി.
 
ആടുജീവിതം തിയേറ്ററുകളില്‍ ഉള്ളപ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്സ് ഇത്രയും വലിയ തുക നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.'മഞ്ഞുമ്മല്‍ ബോയ്സ്'ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 130.53 കോടി രൂപ നേടി.
 
130.53 കോടി രൂപ മലയാളത്തില്‍ നിന്ന് തന്നെയാണ്.2.65 കോടി രൂപ തെലുങ്ക് നാടുകളില്‍ നിന്ന് സ്വന്തമാക്കി.ലോകമെമ്പാടുമുള്ള കളക്ഷന്‍ 46 ദിവസത്തിനുള്ളില്‍ 226.15 കോടി കടന്ന് മുന്നേറുകയാണ്. വിദേശ കളക്ഷന്‍ 72.2 5 കോടിയാണ്.ഇന്ത്യയില്‍ മാത്രം, 2024 ഏപ്രില്‍ 7 ഞായറാഴ്ച കേരളത്തിലെ തീയറ്ററുകളിലെ ഒക്യുപെന്‍സി 34.72% ആയിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാനും അവളും തമ്മില്‍ ഇടയ്ക്കിടെ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടായിരുന്നു; കല്‍പ്പനയുമായുള്ള ബന്ധത്തെ കുറിച്ച് ഉര്‍വശി