Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനകോടി മനസ് കീഴടക്കി ഡെറിക്, ഇത് പുതിയ ചരിത്രം!

ജനകോടി മനസ് കീഴടക്കി ഡെറിക്, ഇത് പുതിയ ചരിത്രം!
, വ്യാഴം, 30 ഓഗസ്റ്റ് 2018 (09:49 IST)
റംസാന്‍ റിലീസായി ജൂണ്‍ 16ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂര്‍ ആണ്. പുലിമുരുകന് ശേഷം ഏറ്റവും അധികം കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറിയ സിനിമ നിര്‍മിച്ചിരിക്കുന്നത് ടിഎല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ്.
 
ഇപ്പോഴിതാ, അബ്രഹാമിന്റെ സന്തതികൾ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുന്നു. കേരളത്തിൽ മാത്രം 16950 ഷോ പൂർത്തിയാക്കിയതായി സിനിമയുടെ അണിയറപ്രവർത്തകര്‍ അറിയിച്ചു. ലോകമൊട്ടാകെ ചിത്രം 22,000 ഷോയും പൂർത്തീകരിച്ചു. 
 
webdunia
സിനിമ എഴുപത്തിയഞ്ചാം ദിനത്തിലേയ്ക്ക് കടക്കുമ്പോഴും പല തിയറ്ററുകളിലും ചിത്രം ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് അബ്രഹാമിന് ലഭിച്ചത്. ഡെറിക് അബ്രഹം എന്ന പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് മാഫിയയുടെ കഥയുമായി മമ്മൂട്ടി? രണ്‍ജി പണിക്കര്‍ എഴുത്ത് തുടരുന്നു!