Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty film Turbo: മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസില്‍ മാറ്റം, ജോസച്ചായന്‍ അല്‍പ്പം നേരത്തെ എത്തും !

Turbo, Mammootty, Mammootty in Turbo, Turbo Film Review

രേണുക വേണു

, ചൊവ്വ, 30 ഏപ്രില്‍ 2024 (11:26 IST)
Mammootty film Turbo: ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസില്‍ മാറ്റം. മേയ് 23 വ്യാഴാഴ്ചയായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. ജൂണ്‍ 13 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജൂണില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ ശക്തമായ മഴ തിയറ്റര്‍ വ്യവസായത്തിനു തിരിച്ചടിയായേക്കും. ഇത് മുന്നില്‍ കണ്ടാണ് റിലീസ് നേരത്തെ ആക്കാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി - ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aavesham vs Varshangalkku Shesham: ഒരേ ദിവസം റിലീസ് ചെയ്ത രണ്ട് ചിത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു? 'ആവേശം:, 'വര്‍ഷങ്ങള്‍ക്കുശേഷം' പതിനെട്ടാം ദിവസം എത്ര കളക്ഷന്‍ നേടി?