Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം!

മോഹൻലാലിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം!

മോഹൻലാലിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം!
, വെള്ളി, 16 നവം‌ബര്‍ 2018 (14:34 IST)
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്പൻ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.
 
ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ലിച്ചി എന്ന അന്ന രാജനും ഉണ്ട്. നടി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും അന്ന അഭിനയിച്ചിരുന്നു.
 
webdunia
പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!