Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാല്‍ ജോസിന്‍റെ അടുത്ത പടം മമ്മൂട്ടിക്ക്, ശ്രീനിവാസന്‍ എഴുതും?

ലാല്‍ ജോസിന്‍റെ അടുത്ത പടം മമ്മൂട്ടിക്ക്, ശ്രീനിവാസന്‍ എഴുതും?
, വെള്ളി, 30 നവം‌ബര്‍ 2018 (14:24 IST)
ലാല്‍ ജോസും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നോ? ആ രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. ഒരിടവേളയ്ക്ക് ശേഷം എഴുത്തില്‍ സജീവമായ ശ്രീനിവാസന്‍ അടുത്തതായി ലാല്‍ ജോസിന് തിരക്കഥ നല്‍കുമെന്നാണ് വിവരം.
 
ഞാന്‍ പ്രകാശന്‍, പവിയേട്ടന്‍റെ മധുരച്ചൂരല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനിവാസന്‍ ലാല്‍ ജോസിന് വേണ്ടിയായിരിക്കും തിരക്കഥയെഴുതുന്നതെന്നാണ് വിവരം. ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും അറിയുന്നു.
 
ഒരു മറവത്തൂര്‍ കനവിന് ശേഷം ലാല്‍ ജോസ് - ശ്രീനിവാസന്‍ - മമ്മൂട്ടി ടീമിന്‍റെ ചിത്രമായിരിക്കും ഇത്. ഏറെ നര്‍മമുഹൂര്‍ത്തങ്ങളുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ഈ ചിത്രം.
 
സിന്ധുരാജിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തട്ടുംപുറത്ത് അച്യുതന്‍’ ചെയ്തുകൊണ്ടിരിക്കുകയാണ് ലാല്‍ ജോസ് ഇപ്പോള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികൾ പെട്ടിയിലാക്കി, പക്ഷേ കൊച്ചുണ്ണിയെ തൊടാനായില്ല!