Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിയുടെ വെടിക്കെട്ടുമായി കുഞ്ചാക്കോ ബോബനും ടീമും; ആകാംക്ഷയുണര്‍ത്തി ജോണി ജോണി യെസ് അപ്പയുടെ രസകരമായ ട്രെയിലര്‍

ചിരിയുടെ വെടിക്കെട്ടുമായി കുഞ്ചാക്കോ ബോബനും ടീമും; ആകാംക്ഷയുണര്‍ത്തി ജോണി ജോണി യെസ് അപ്പയുടെ രസകരമായ ട്രെയിലര്‍
, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (13:45 IST)
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ജോണി ജോണി യെസ് അപ്പയുടെ ട്രെയിലര്‍ പുറത്തുവിട്ടു. വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസ് തന്നെയാണ് ജോണി ജോണി യെസ് അപ്പായ്ക്കും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 
 
രാമന്റെ ഏദന്‍തോട്ടം എന്ന ജനപ്രിയ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജിന്റെ പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഴുനീള കോമഡിയായിരിക്കും ചിത്രത്തിലെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
 
ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹമാനാണ് സംഗീത സംവിധാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് വേണ്ടി പ്രഭുദേവ എത്തി, ചരിത്രം ആവർത്തിക്കുന്നു?!