Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ ആർ കെയുടെ ട്വിറ്റർ നോക്ക‌രുത്!! എല്ലാം പൊളിയും!

കെആർകെ രണ്ടും കൽപ്പിച്ച്...

കെ ആർ കെയുടെ ട്വിറ്റർ നോക്ക‌രുത്!! എല്ലാം പൊളിയും!
, വെള്ളി, 28 ഏപ്രില്‍ 2017 (10:41 IST)
രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാഹുബലി തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ബാഹുബലി 2ന്റെ സസ്‌പെന്‍സ് ആദ്യ ഷോ അവസാനിക്കുന്നതിനു മുന്‍പ് തന്നെ പുറത്തു വിടുമെന്ന ഭീഷണിയുമായി കെആര്‍കെ. 
 
സിനിമ കണ്ടവര്‍ ദയവുചെയ്ത് സസ്‌പെന്‍സ് പുറത്തുവിടരുതെന്ന അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നതിനിടയിലാണ് പുതിയ ട്വീറ്റുമായി കെആര്‍കെ രംഗത്തെത്തിയിട്ടുള്ളത്. ബാഹുബലി സിനിമ ആദ്യ ഷോ കഴിയുന്നതിനു മുന്‍പ് തന്നെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നെന്ന രഹസ്യം താന്‍ പുറത്തിവിടുമെന്നാണ് കെആര്‍കെ ഇപ്പോള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. പിന്നീട് സിനിമ കാണണോ വേണ്ടയോ എന്ന് നിങ്ങള്‍ക്കു തീരുമാനിക്കാമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
 
മോഹന്‍ലാലിനെ ചോട്ടാ ഭീം എന്ന് വിളിച്ച് പരിഹസിച്ചപ്പോഴാണ് കെ ആർ കെ എന്ന നടനെ മലയാളികൾ അറിയുന്നത് തന്നെ. കൂടാതെ ആമിർ ഖാനെതിരേയും പരിഹാസവുമായി കെഅർകെ രംഗത്തെത്തിയിരുന്നു. മോഹൻലാലിനെ വിമർശിച്ചതിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം കെആര്‍ കെയോട് പ്രതിഷേധിച്ചിരുന്നു. ഇതോടെ ക്ഷമാപണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനായിരം വർഷങ്ങൾക്ക് മുമ്പുള്ള വനങ്ങൾ, ഈ ടീസർ നിങ്ങളെ അത്ഭുതപ്പെടുത്തും!