Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡിലെ യുവതാരത്തിന് ഇത്രയും പ്രതിഫലമോ ?ടൈഗര്‍ ഷ്റോഫ് നിസ്സാരക്കാരനല്ല !

Tiger Shroff

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 മാര്‍ച്ച് 2024 (10:21 IST)
Tiger Shroff
ബോളിവുഡിന്റെ ജാക്കിചാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ടൈഗര്‍ ഷ്റോഫ്. ഹിന്ദി സിനിമ ലോകത്ത് എത്തിയിട്ട് 10 കൊല്ലമേ ആവുന്നുള്ളൂവെങ്കിലും വമ്പന്‍ ഹിറ്റുകളുടെ ഭാഗമാകാന്‍ നടന് കഴിഞ്ഞു.
 
അക്ഷയ് കുമാറിനൊപ്പം ബഡേ മിയാന്‍ ഛോട്ടെ മിയാനാണ് ടൈഗറിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം ടൈഗര്‍ ഷ്റോഫിന്റെ ആസ്തിയും പ്രതിഫലവും എത്രയാണെന്ന് നോക്കാം.
 
ടൈഗര്‍ ഷ്റോഫ് ഫിലിംസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയും താരത്തിനുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍(2018, 2019) ഫോബ്സിന്റെ സെലിബ്രിറ്റി ലിസ്റ്റില്‍ ഇടം നേടാനും താരത്തിനായി. നടന്റെ ആസ്തി 248 കോടിയാണ്. ബോളിവുഡില്‍ ഇപ്പോഴുള്ള ഏതൊരു യുവതാരത്തേക്കാള്‍ കൂടുതലാണ് ഇത്. മാസം ഒന്നരക്കോടി രൂപയാണ് നടന് പ്രതിഫലം ലഭിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നടന്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം.
 
 25 കോടി രൂപയാണ് ടൈഗര്‍ ഒരു ചിത്രത്തിനായി വാങ്ങുന്നത്. പരസ്യചിത്രങ്ങള്‍ക്കായി മൂന്ന് കോടിയാണ് താരം വാങ്ങുന്നത്.
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശാന്തികൃഷ്ണയുമായി പ്രണയ വിവാഹം, അധികം കഴിയാതെ ഡിവോഴ്‌സ്; സിനിമ ഷൂട്ടിങ്ങിനിടെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ !