Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടോ? പ്രണവ് ചിത്രത്തിന് സംഭവിച്ചതെന്ത് ?

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടോ? പ്രണവ് ചിത്രത്തിന് സംഭവിച്ചതെന്ത് ?
, തിങ്കള്‍, 4 ഫെബ്രുവരി 2019 (16:12 IST)
പ്രണവ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്സോഫീസ് വിധി എന്താണ്? ഏവര്‍ക്കും അറിയാന്‍ ആകാംക്ഷയുള്ള ചോദ്യമാണിത്. അത്ര മികച്ച ഒരു പെര്‍ഫോമന്‍സല്ല ഈ അരുണ്‍ ഗോപി ചിത്രം തിയേറ്ററുകളില്‍ ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത് എന്നതാണ് വാസ്തവം.
 
മികച്ച ഇനിഷ്യല്‍ പുള്‍ ഉണ്ടായിരുന്ന ഒരു സിനിമ പക്ഷേ ശരാശരി പ്രകടനമാണ് ഇപ്പോള്‍ ബോക്സോഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം, പ്രേക്ഷക പ്രതീക്ഷകളെ വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞില്ല എന്നതുതന്നെയാണ്.
 
മികച്ച ഒരു പാക്കേജായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ഒരു സൂപ്പര്‍താര സിനിമയ്ക്ക് ആവശ്യമായ മുടക്കുമുതല്‍ ഈ പ്രൊജക്ടിന് മേല്‍ ചെലവഴിച്ചു. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍‌മാര്‍ ചിത്രവുമായി സഹകരിച്ചു. എന്നാല്‍ ഇത്രയൊക്കെ തയ്യാറെടുപ്പുകളുമായി വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അതിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. 
 
തിരക്കഥയാണ് ഈ സിനിമയുടെ വലിയ പ്രകടനത്തിന് കുഴപ്പമായത്. കെട്ടുറപ്പുള്ള തിരക്കഥയും നല്ല മുഹൂര്‍ത്തങ്ങളും മികച്ച സംഭാഷണങ്ങളും ഇല്ലാതെ പോയതാണ് സിനിമയെ ഒരു ശരാശരി പ്രകടനത്തിലേക്ക് ഒതുക്കിയത്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ അരുണ്‍ ഗോപിയിലെ സംവിധായകന് കഴിഞ്ഞെങ്കിലും തിരക്കഥാകൃത്തിന് ആയില്ല.
webdunia
 
ക്ലൈമാക്സ് സീനുകളിലെ വി എഫ് എക്സിന്‍റെ നിലവാരമില്ലായ്‌മയും കല്ലുകടിയായി. ഇതിലൊക്കെയുപരിയായി പല കഥാപാത്രങ്ങളും വളരെ കൃത്രിമത്വം നിറഞ്ഞതായിരുന്നു. ഏത് കഥാപാത്രത്തെ ലഭിച്ചാലും ഒന്നാന്തരമാക്കാറുള്ള കലാഭവന്‍ ഷാജോണൊക്കെ ഒതുക്കപ്പെട്ടുപോയത് ആ കൃത്രിമത്വത്തിന്‍റെ കള്ളിയിലായിരുന്നു.
 
വിജയ് സൂപ്പറും പൌര്‍ണമിയും, മിഖായേല്‍ എന്നീ മലയാളം ചിത്രങ്ങളും പേട്ട, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങളും മികച്ച പ്രകടനങ്ങളുമായി തിയേറ്റര്‍ നിറഞ്ഞതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ബോക്‍സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 
 
മമ്മൂട്ടിയുടെ പേരന്‍‌പ് എത്തിയതും ജയറാമിന്‍റെ ലോനപ്പന്‍റെ മാമോദീസ, കുഞ്ചാക്കോ ബോബന്‍റെ അള്ള് രാമേന്ദ്രന്‍ എന്നീ സിനിമകളുടെ സാന്നിധ്യവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ലോംഗ് റണ്‍ പ്രതീക്ഷയെ പിന്നോട്ടടിച്ച കാരണങ്ങളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാഭാരതയുമായി ശ്രീകുമാർ മേനോൻ, രണ്ടാമൂഴത്തിന് സംഭവിച്ചത് എന്ത്?