Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂത്തുലഞ്ഞ പൂമരത്തിലെ അടുത്ത ഗാനവും എത്തി!

കവിതയില്‍ പൂത്ത പൂമരം!

പൂത്തുലഞ്ഞ പൂമരത്തിലെ അടുത്ത ഗാനവും എത്തി!
, തിങ്കള്‍, 19 മാര്‍ച്ച് 2018 (08:19 IST)
എബ്രിഡ് ഷൈന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. കാളിദാസ് ജയറാമിന്റെ ആദ്യ നായക മലയാള പടവും. ഏതായാലും ഏകദേശം ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പൂമരം പൂത്തിരിക്കുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. 
 
ഇതിനിടയില്‍ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓര്‍മ്മകളെ സ്പര്‍ശിക്കുന്ന ഇനി ‘ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 
 
മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്‍ എഴുതി ലീല ഗിരികുട്ടന്‍ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതൃഭൂമിക്കെതിരെ സലാം ബാപ്പു