Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരി മേളം തീർക്കാൻ ജോർജ്ജേട്ടനും കൂട്ടരും!

ചിരി പൂരം തീർക്കാൻ ദിലീപും കൂട്ടരും!

ചിരി മേളം തീർക്കാൻ ജോർജ്ജേട്ടനും കൂട്ടരും!
, വെള്ളി, 20 ജനുവരി 2017 (13:56 IST)
തൃശ്ശൂര്‍ക്കാരനായി ദിലീപ് എത്തുന്ന ‘ജോര്‍ജ്ജേട്ടന്‍സ് പൂര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ കരിക്കിന്‍ വെള്ളം ഫെയിംസ് രജിഷ വിജയനാണ് ചിത്രത്തിലെ നായിക. വിജയചിത്രമായ ഡോക്ടര്‍ ലൗവിനു ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 
 
ഇതുവരെയുള്ള ദിലീപിന്റെ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഫാമിലി കോമഡി സിനിമയാണിത്. വിനയ്‌ഫോര്‍ട്ടും ഷറഫുദ്ദീനുമാണ് സിനിമയിലെ മറ്റുള്ള താരങ്ങള്‍. തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ട്രെയിലറിലും ഉള്ളത്. വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും ചിത്രത്തിലുണ്ട്. കൗണ്ടറുകളുടെ തോഴൻ എന്ന് വിളിക്കുന്ന ഷറഫുദ്ദീന്റെ തമാശകളും കാണികളെ പൊട്ടിച്ചിരി‌പ്പിക്കുമെന്ന് ഉറപ്പ്.
 
'ചാന്ദ് വി ക്രിയേഷന്‍സും ശിവാനി എന്റ്‌റര്‍ ടെയിന്‍മെന്റും’ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സംഗീതം ഗോപീ സുന്ദറും ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയുമാണ് നിര്‍വ്വഹിക്കുന്നത്. ട്രെയിലറിലെ രംഗങ്ങളും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ഈ മാസം 26 നാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം തീയേറ്ററുകളിലെത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്തിരിവള്ളിയുടെ ഞെട്ടലിലാണ് സിനിമാലോകം, മോഹൻലാലിൻറെ പെട്ടെന്നുള്ള ഈ മാറ്റം മമ്മൂട്ടി എങ്ങനെ പിന്തുടരും?