അല്‍ഫോണ്‍സ് പുത്രന്‍ പുറത്ത്, ഗൌതം മേനോന്‍ അകത്ത്; ഫഹദ് ഫാസിലിന്‍റെ പുതിയ കളി!

ചൊവ്വ, 23 ജനുവരി 2018 (17:22 IST)
മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട തമിഴ് സംവിധായകനാണ് ഗൌതം വാസുദേവ് മേനോന്‍. അദ്ദേഹത്തിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത മലയാളി താരങ്ങള്‍ വിരളം. ഇപ്പോള്‍ ഗൌതം മേനോന്‍ അഭിനയവും തുടങ്ങിയിരിക്കുന്നു. ഒരു വമ്പന്‍ മലയാള ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഗൌതം മേനോനെ ഉടന്‍ കാണാം.
 
അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന കഥാപാത്രത്തെ ഗൌതം മേനോന്‍ അവതരിപ്പിക്കുന്നത്. നേരത്തേ സംവിധായകന്‍ അല്‍‌ഫോണ്‍സ് പുത്രനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്. എന്നാല്‍ പുതിയ വാര്‍ത്ത, അല്‍ഫോണ്‍സ് ഈ സിനിമയുടെ ഭാഗമാകുന്നില്ല എന്നാണ്. അല്‍ഫോണ്‍സ് അവതരിപ്പിക്കാനിരുന്ന കഥാപാത്രമായി ഗൌതം മേനോന്‍ എത്തും.
 
നവാഗതനായ വിന്‍സന്‍റ് വടക്കന്‍റെ തിരക്കഥയില്‍ അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് നിര്‍മ്മിക്കുന്നതും അന്‍‌വര്‍ തന്നെയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ഇതുവരെ കാണാത്ത ഒരു ഫഹദിനെ ഈ സിനിമയില്‍ കാണാം. ഫഹദിന്‍റെ പുതിയ കളികള്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ട്രാന്‍സ് ഒരു വിരുന്നായിരിക്കും.
 
അമല്‍ നീരദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ ശബ്‌ദസംവിധാനം റസൂല്‍ പൂക്കുട്ടിയാണ്. ദിലീഷ് പോത്തന്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍, സൌബിന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജയിംസിന്റെ അവതാരപിറവിക്ക് ഇനി വെറും മൂന്ന് ദിവസം! - മമ്മൂട്ടി കസറുന്നു