Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനാകാനൊരുങ്ങി ദുല്‍ഖര്‍ സൽമാൻ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനാകാനൊരുങ്ങി ദുല്‍ഖര്‍ സൽമാൻ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനാകാനൊരുങ്ങി ദുല്‍ഖര്‍ സൽമാൻ
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (11:44 IST)
ഹിന്ദി അരങ്ങേറ്റ ചിത്രമായ 'കാർവാന്' ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രമാണ് 'ദി സോയ ഫാക്‌ടർ'. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. ചിത്രത്തിൽ ദുൽഖർ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായാണ് എത്തുന്നത്.
 
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്നോടിയായി ദുൽഖർ നടത്തുന്ന പരിശീലനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലാണ് ദുല്‍ഖര്‍ പരിശീലനം നല്‍കുന്നത്. ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ വേണ്ടി കഴിഞ്ഞ നാല് ദിവസമായി ദുല്‍ഖര്‍ കഠിനാധ്വാനത്തിലാണെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
 
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ഖര്‍ നടത്തുന്നത്. 2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് അമ്മയുടെ മകൻ തന്നെ, അമ്മയ്ക്കായി നൽകിയത് 5 കോടി!