Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയാതെ പോകരുത് വാലിബന്റെ ഈ നേട്ടം !കാനഡയില്‍ ഒരു ദിവസം മുമ്പേ റിലീസ് ?

Malaikottai Valiban

കെ ആര്‍ അനൂപ്

, ബുധന്‍, 17 ജനുവരി 2024 (11:20 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ കാണാനായി. ചിത്രത്തിന്റെ പ്രമോഷനുകള്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. സിനിമ കാനഡയില്‍ ഇന്ത്യയേക്കാള്‍ ഒരു ദിവസം മുന്നേ എത്തും എന്നാണ് റിപ്പോര്‍ട്ട്.  
 
കാനഡയില്‍ മാത്രം അന്‍പതില്‍ കൂടുതല്‍ ഇടങ്ങളില്‍ റിലീസ് ചെയ്യും. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ റിലീസ് ആകും ഇതെന്നാണ് വിവരം.കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മോളിവുഡില്‍ പുതിയ റെക്കോര്‍ഡുകള്‍ വാലിബന് സൃഷ്ടിക്കാന്‍ ആകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് കൂടിയായി ഇത് മാറും. ആദ്യത്തെ ആഴ്ച തന്നെ 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബസമേതം മനോജ് കെ.ജയന്‍, ചിത്രങ്ങളുമായി മകള്‍ തേജ ലക്ഷ്മി