Select Your Language

Notifications

webdunia
webdunia
webdunia
webdunia

2023 ധ്യാനിനെ തോല്‍പ്പിച്ചു! 2024 അങ്ങനെയല്ല, ഇതുവരെ കണ്ട ആള്‍ അല്ല,'വര്‍ഷങ്ങള്‍ക്ക് ശേഷം' ട്രെയിലറിന് പിന്നാലെ നടന് കൈയ്യടിച്ച് സിനിമാലോകം

Dhyan Srinivasan Varshangalkku Shesham

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (11:21 IST)
Dhyan Srinivasan Varshangalkku Shesham
2023 ധ്യാന്‍ ശ്രീനിവാസിനെ തോല്‍പ്പിച്ചു, അതെ നടന്റെ ഭൂരിഭാഗം സിനിമകളും ബോക്‌സ് ഓഫീസില്‍ എന്നാലും നടനെ സമീപിച്ച് നിരവധി നിര്‍മ്മാതാക്കള്‍ എത്തിക്കൊണ്ടിരുന്നു. അവസരങ്ങള്‍ക്ക് കുറവ് വന്നില്ല. 2024 പ്രതീക്ഷകളോടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരെ കണ്ട നടനെ അല്ല ഇനി കാണാനിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ഉറപ്പിച്ചു. സിനിമയ്ക്ക് അകത്തുള്ള വരും അതുതന്നെ പറഞ്ഞു. ഒരുപക്ഷേ നടന്റെ കരിയറിലെ ബെസ്റ്റ് ആവും വര്‍ഷങ്ങള്‍ക്ക് ശേഷം.
സിനിമ സംവിധായകന്‍ ആവാനുള്ള മോഹവുമായി കേരളം വിട്ട് മദ്രാസില്‍ എത്തുന്ന ചെറുപ്പക്കാരനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടും. കഥയിലെ വിവിധ കാലങ്ങളില്‍ ധ്യാന്‍ ശ്രീനിവാസിന്റെ കഥാപാത്രത്തിന് പല മാറ്റങ്ങള്‍ വരുന്നുണ്ട്. അതിനനുസരിച്ചുള്ള പ്രകടനവും നടന്‍ പുറത്തെടുക്കുന്നുണ്ട്. വ്യത്യസ്ത രൂപങ്ങളിലാണ് താരത്തെ ട്രെയിലറില്‍ കാണാനായത്.
 
 2023ലെ ധ്യാന്‍ ശ്രീനിവാസിന്റെ പരാജയ സിനിമകളെക്കുറിച്ച് വായിക്കാം 
2023 ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയത് പരാജയത്തോടെയായിരുന്നു.തിയറ്ററുകളും കാലിയായിരുന്നു 'ഖാലി പേഴ്സ് ബില്യണേഴ്സ്' പ്രദര്‍ശിപ്പിക്കുമ്പോള്‍. പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിച്ച ധ്യാനിന്റെ ഹിഗ്വിറ്റ എത്തി. സുരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയും കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ ആയില്ല. പിന്നെ ധ്യാനിനെ കണ്ടത് നവ്യ നായര്‍ ചിത്രം ജാനകി ജാനേയില്‍ ആയിരുന്നു. പതിവുപോലെ ഈ ചിത്രത്തിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.   
 
ജയിലര്‍ എന്ന പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ധ്യാന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു പിന്നീട് എത്തിയത്. രജനികാന്തിന്റെ ജയിലര്‍ 2023ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറിയപ്പോള്‍ ധ്യാനിന്റെ ജയിലര്‍ വന്നതുപോലുമറിയാതെ തിയറ്റര്‍ വിട്ടു. ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന മരുഭൂമിയിലെ മഴയായി പെയ്തിറങ്ങി. ധ്യാനിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരുന്നു ഇത്. പിന്നാലെ അച്ഛനൊരു വാഴവെച്ചു ചിത്രവും വന്നു പോയി. ഡിസംബറില്‍ പുറത്തിറങ്ങിയ ചീനട്രോഫിയും വന്നതും പോയതും ആരും അറിഞ്ഞില്ല. നടന്റെ ഒടുവില്‍ ബുള്ളറ്റ് ഡയറീസ് എത്ര കണ്ട് ഓടുമെന്ന് എന്നറിയില്ല. തുടക്കം മാംഗല്യം എന്ന വെബ് സീരീസിലും നടന്‍ അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന എന്ന ചിത്രത്തിലാണ് ആരാധകരുടെ പ്രതീക്ഷ ഇനി.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ടര്‍ബോ കാലം!വിജയ ട്രാക്കില്‍ തുടരാന്‍ മമ്മൂട്ടി, റിലീസ് തീയതി അറിഞ്ഞില്ലേ?