Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കണ്ണ് കണ്ടിട്ട് മലയാളികള്‍ക്ക് എന്നെ മനസ്സിലാക്കി,ഇതുവരെയുള്ള സിനിമ ജീവിതത്തിലെ വലിയ കാര്യം';'റോഷാക്ക്'സിനിമയെക്കുറിച്ച് ആസിഫ് അലി പറഞ്ഞത്

'കണ്ണ് കണ്ടിട്ട് മലയാളികള്‍ക്ക് എന്നെ മനസ്സിലാക്കി,ഇതുവരെയുള്ള സിനിമ ജീവിതത്തിലെ വലിയ കാര്യം';'റോഷാക്ക്'സിനിമയെക്കുറിച്ച് ആസിഫ് അലി പറഞ്ഞത്

കെ ആര്‍ അനൂപ്

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (10:18 IST)
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നിസാം ബഷീറിന്റെ റോഷാക്ക് ഒരുങ്ങുമ്പോള്‍ ചിത്രത്തില്‍ ആസിഫും ഉണ്ടാകുമെന്ന് കേട്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ പ്രതീക്ഷകള്‍ വലുതായിരുന്നു.
 സിനിമ തിയറ്ററിലെത്തിയപ്പോള്‍ ആ പ്രതീക്ഷ തെറ്റിയതുമില്ല. റോഷാക്കിലേക്ക് നിസാം വിളിച്ചപ്പോള്‍ എന്തെങ്കിലും ഒരു കാര്യമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞു തുടങ്ങുന്നു.
 
നിസാം എന്റെ അടുത്ത് വന്നിട്ട് വെറുതെ ഒരു കാര്യം പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ പിന്നെ പിന്നെ ഇതെന്റെ മനസ്സില്‍ കിടക്കും. ഇതൊന്നു പരീക്ഷിച്ച് നോക്കാമെന്ന് തോന്നും. അപ്പോഴും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് കുറെ നാള്‍ കഴിഞ്ഞ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ മുഖംമൂടിയത് ആസിഫ് അലിയാണെന്ന് റിവീല്‍ ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ എന്റെ കണ്ണ് കണ്ടിട്ട് മലയാളികള്‍ക്ക് എന്നെ മനസ്സിലാക്കി എന്ന് പറയുന്നത് ഇതുവരെയുള്ള എന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു കാര്യമാണെന്ന് ആസിഫ് അലി പറഞ്ഞു.
 
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച റോഷാക്ക് വിജയമാഘോഷിക്കാനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആസിഫ് അലിക്ക് മമ്മൂട്ടി പ്രത്യേക സമ്മാനം നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 
ആസിഫ് അലി തന്നോട് ഒരു റോളക്‌സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്‌സ് എന്ന് വിളിച്ച് പറഞ്ഞതും നിര്‍മ്മാതാവ് എന്‍ എം ബാദുഷയും എസ്. ജോര്‍ജും ഗിഫ്റ്റ് ബോക്‌സുമായി എത്തി. സമ്മാനം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് തന്റെ സന്തോഷം ആസിഫ് പ്രകടിപ്പിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷങ്ങള്‍ വാങ്ങി ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന അഖില്‍ മാരാര്‍, ബിഗ് ബോസിന് ശേഷം വന്ന മാറ്റം ! താരത്തിന് ലഭിക്കുന്ന പ്രതിഫലം