Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെ പിന്നെ പൂവിട്ട് പൂജിക്കണോ? - അജുവിനോട് ഷാജി പാപ്പന്റെ ആരാധകൻ ചോദിച്ച മറുപടി വൈറലാകുന്നു

ആട് അജുവിന് പണി കൊടുത്തു

നിങ്ങളെ പിന്നെ പൂവിട്ട് പൂജിക്കണോ? - അജുവിനോട് ഷാജി പാപ്പന്റെ ആരാധകൻ ചോദിച്ച മറുപടി വൈറലാകുന്നു
, ഞായര്‍, 24 ഡിസം‌ബര്‍ 2017 (10:49 IST)
മലയാള സിനിമയിൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും അജു വർഗീസ് ഉണ്ടാകും. ഈ വർഷം 30 ലധികം സിനിമകളിലാണ് അജു അഭിനയിച്ചത്. ഒപ്പം, ഇറങ്ങുന്ന ഓരോ സിനിമയ്ക്കും അജു പ്രോമോഷനും നൽകാറുണ്ട്. ഇതുപോലെ ആട് 2 പ്രമോട്ട് ചെയ്യാന്‍ അജുവിട്ട പോസ്റ്റിന് കീഴില്‍ മമ്മൂട്ടി ആരാധകര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. 
 
ഫെസ്റ്റിവല്‍ വിന്നര്‍ എന്ന് ആടിനെ വിമര്‍ശിച്ചതാണ് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടി ചിതത്രമായ മാസ്റ്റര്‍പീസിനെ പ്രമോട്ട് ചെയ്യാതെ ആട് 2 പ്രമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. മാസ്റ്റർപീസിൽ അജു വർഗീസ് ഇല്ല, അതുകൊണ്ട് അത് പ്രോമോട്ട് ചെയ്യേണ്ട ആവശ്യമില്ല എന്നാണ് അജുവിന്റെ ആരാധകർ പറയുന്നത്.
 
അജുവിന്റെ പോസ്റ്റിനു കീഴെ എല്ലാവരും സീരിയസായി കമന്റിടുമ്പോൾ ഒരാൾ മാത്രം ഇട്ട കമന്റ് വേറിട്ട് നിന്നു. 'എന്റെ ഷാജിയേട്ടന്റെ ഓളേം അടിച്ചോണ്ട് പോയ നിങ്ങളെ പിന്നെ പൂവിട്ടു പൂജിക്കണോ'? എന്നാണ് ഉമേഷ് കുമാർ എന്ന വ്യക്തി ഇട്ട കമന്റ്. കമന്റെന്തായാലും ഇതിനോടകം വൈറലായിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നയന്‍‌താര’യെ പ്രണയിച്ച കുപ്രസിദ്ധ റൌഡി വലയിലായി!