Select Your Language

Notifications

webdunia
webdunia
webdunia
webdunia

വമ്പന്മാര്‍ വീഴുമോ? മലയാള സിനിമയുടെ തലവര മാറ്റാന്‍ പൃഥ്വിരാജ്! ആദ്യദിനം സിനിമ നേടാന്‍ സാധ്യതയുള്ള കളക്ഷന്‍

Aadujeevitham

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (17:31 IST)
കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം ആദ്യദിനം ആടുജീവിതം ആറ് കോടിയിലധികം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പുറത്തുവരും.കേരളത്തില്‍ നിന്ന് 12 കോടി കളക്ഷന്‍ നേടിയ വിജയ് ചിത്രം ലിയോയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
 
യാഷിന്റെ കെജിഎഫ് 2 7.10 കോടി നേടിക്കൊണ്ട് രണ്ടാമതും തുടരുന്നു. മൂന്നാംസ്ഥാനത്ത് മോഹന്‍ലാലിന്റെ ഒടിയനാണ്. പൃഥ്വിരാജിന്റെ ആടുജീവിതം കേരള കളക്ഷനില്‍ ആദ്യദിനം വന്‍ മുന്നേറ്റം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
2024ലെ കേരള കളക്ഷന്റെ കണക്കുകള്‍ എടുക്കുകയാണെങ്കില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ്.കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി സിനിമ നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് 3.35 കോടി സ്വന്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സാണ്. മൂന്നാമത് ഭ്രമയുഗം.3.05 കോടിയാണ് നേടിയത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറ്റ സുഹൃത്തുമായി വിവാഹനിശ്ചയം,തിരുച്ചിത്രമ്പലം സിനിമയുടെ കഥയുമായി സാമ്യം, സന്തോഷ വാര്‍ത്തയുമായി നടന്‍ കിഷന്‍ ദാസ്