Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുജീവിതത്തിന്റെ 23 ദിവസങ്ങള്‍, നാലാം ആഴ്ചയിലും നേട്ടം കൊയ്ത് പൃഥ്വിരാജ് ചിത്രം, കളക്ഷന്‍ റിപ്പോര്‍ട്ട്

Aadujeevitham

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (17:45 IST)
പൃഥ്വിരാജ് സുകുമാരന്‍, അമല പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആടുജീവിതം വിജയകരമായി നാലാം ആഴ്ചയിലും പ്രദര്‍ശനം തുടരുന്നു. ഏപ്രില്‍ 19ന് ചിത്രം നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചു. ആടുജീവിതം 70 ലക്ഷം രൂപയാണ് ഇതേദിവസം നേടിയത്. 
 
സിനിമയുടെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 80.05 കോടിയിലെത്തി.26.23 ശതമാനം ഒക്യുപെന്‍സിയാണ് സിനിമയ്ക്ക് ഏപ്രില്‍ 19ന് ലഭിച്ചത്.
 
ഏപ്രില്‍ 6 ന് ചിത്രം ലോകമെമ്പാടുമായി 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അഭിനയ കുലപതികള്‍ ഉണ്ടെങ്കിലും കാര്യമില്ല'; ഫഹദിനെയും ദിലീഷ് പോത്തിനെയും ട്രോളി സുഹൃത്ത് ശ്യാം പുഷ്‌കരന്‍, കാര്യം നിസ്സാരം