Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാറാം ദിവസവും മാറ്റമില്ലാതെ മൂന്ന് കോടി,'ആവേശം'കളക്ഷന്‍ റിപ്പോര്‍ട്ട്

fahad Fazil, Aavesham

കെ ആര്‍ അനൂപ്

, ശനി, 27 ഏപ്രില്‍ 2024 (17:34 IST)
ഫഹദ് ഫാസിലിന്റെ 'ആവേശം'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മൂന്നാം ആഴ്ചയിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പതിനാറാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
പതിനാറാം ദിവസം 3.10 കോടി കളക്ഷന്‍ ചിത്രം നേടി. ഇന്ത്യന്‍ ബോക്സ് ഓഫീസ് നിന്ന് 58 കോടി കളക്ഷന്‍ സിനിമ നേടുകയും ചെയ്തു.
 
ഏപ്രില്‍ 26-ന് 51.30% ഒക്യുപന്‍സി സിനിമയ്ക്ക് ലഭിച്ചു.മൂന്നാഴ്ചകള്‍ പിന്നിട്ടിട്ടും 350ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ആവേശം ആവേശകരമായി പ്രദര്‍ശനം തുടരുന്നത്.
 
ആഗോളതലത്തില്‍ ആവേശം 100 കോടി കടന്ന് 150 കോടിയിലേക്കുള്ള കുതിപ്പിലാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം തുടര്‍ച്ചയായി മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
 
ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിവിങ് ടുഗെദര്‍ അവസാനിപ്പിച്ച് ശ്രുതി ഹാസന്‍?ശന്തനുമായുള്ള ബന്ധം വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍