Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലും രജനിയുടെ മാസ് എൻട്രി, ആദ്യദിനം കോടികൾ വാരിക്കൂട്ടി 2.o !

കേരളത്തിലും രജനിയുടെ മാസ് എൻട്രി, ആദ്യദിനം കോടികൾ വാരിക്കൂട്ടി 2.o !

കേരളത്തിലും രജനിയുടെ മാസ് എൻട്രി, ആദ്യദിനം കോടികൾ വാരിക്കൂട്ടി 2.o !
, വെള്ളി, 30 നവം‌ബര്‍ 2018 (12:00 IST)
ഇന്ത്യൻ സിനിമ ഏറ്റവും അധികം ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 2.o  ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായികയയെത്തുന്നത്.
 
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.o അദ്യദിനം പ്രദർശിപ്പിച്ചത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ റിലീസായിരുന്നു 2.0 യ്ക്ക് ലഭിച്ചത്. 450 ന് മുകളില്‍ തിയേറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്. 
 
തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം 27 ഷോ നടത്തിയതിൽ നിന്ന് 15.89 ലക്ഷം നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം കൊച്ചി മൾട്ടിപ്ലെക്‌സിൽ റിലീസ് ദിവസം 68 ഷോ ആയിരുന്നു. ഫോറം കേരളയുടെ കണക്ക് പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് 2.0 യ്ക്ക് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരൻപ് കാണാൻ കാണാൻ കാത്തിരിക്കുന്നുവെന്ന് മോഹൻലാൽ!