Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കഥ

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കഥ
ഡല്‍ഹി , വെള്ളി, 10 ജനുവരി 2014 (21:43 IST)
1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെ വിവിധ ഘട്ടങ്ങളായി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 1952 ഏപ്രില്‍ 17നാണ് ഒന്നാം ലോക്സഭ സ്ഥാപിതമായത്.

26 സംസ്ഥാനങ്ങളിലായി 489 ലോക്സഭാ മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മത്സരിച്ച 489ല്‍ 364സീറ്റുകളിലും വിജയിച്ചു ഭരണത്തിലെത്തി.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. 364 സീറ്റുനേടിയ കോണ്‍ഗ്രസിനു പുറകിലെത്തിയത് 36 സീറ്റുകളോടെ സ്വതന്ത്രരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 17 സീറ്റുകളോടെ മൂന്നാം സ്ഥാനത്തെത്തി.

സോഷ്യലിസ്റ്റ് പാര്‍ട്ടി 11ഉം കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി പത്തും സീറ്റുകള്‍ നേടി. ജനസംഘം മൂന്നു സീറ്റുകള്‍ നേടി. രണ്ടു സീറ്റുകളോടെ അംബേദ്ക്കറുടെ പാര്‍ട്ടി ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ നേടി.

ദ്വയാംഗ മണ്ഡലങ്ങളായിരുന്നു ആദ്യ തിരഞ്ഞെടുപ്പിന്‍റെ മറ്റൊരു പ്രത്യേകത. രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരു പ്രതിനിധി എന്നതാണ് ദ്വയാംഗ മണ്ഡലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1961ല്‍ ഇന്ത്യയില്‍ നിയമം മൂലം ദ്വയാംഗ മണ്ഡലം എന്ന രീതി നിര്‍ത്തലാക്കി.

ജി വി മാവ്ലങ്കാറായിരുന്നു ആദ്യ ലോക്സഭയുടെ സ്പീക്കര്‍. ഏറ്റവും കൂടുതല്‍ സിറ്റിംഗുകള്‍ നടത്തിയ സഭ എന്ന പ്രത്യേകതയും ആദ്യ ലോക്സഭക്കാണ്. 1952 ഏപ്രില്‍ 17നായിരുന്നു ആദ്യസമ്മേളനം. 1957 ഏപ്രില്‍ നാലിന് കാലാവധി അവസാനിച്ചു.

Share this Story:

Follow Webdunia malayalam