Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് നടപ്പിലാക്കേണ്ടത് ജാതി സംവരണമോ ? അതോ സാമ്പത്തിക സംവരണമോ ?

രാജ്യത്ത് നടപ്പിലാക്കേണ്ടത് ജാതി സംവരണമോ ? അതോ സാമ്പത്തിക സംവരണമോ ?
, ചൊവ്വ, 8 ജനുവരി 2019 (15:16 IST)
സംവരണം എല്ലാ കാലത്തും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുള്ള ഒരു വിഷയമാണ്. രാജ്യത്ത് ഒരു സമൂഹം ആളുകൾ മാത്രം സംവരണത്തിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോൾ മറ്റുള്ളവർ അതിന്റെ ഭാരം ചുമക്കുകയാണ് എന്ന് പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
 
സാമൂഹികമായ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സംവരണം എന്ന സാംസ്കാരത്തിന് രാജ്യത്ത് തുടക്കമാകുന്നത്, പല കാലങ്ങളിൽ ജാതിയതയുടെയും മറ്റു അനാചാരങ്ങളുടെയും പേരിൽ സമൂഹത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ട ആളുകളെ സമൂഹ നിർമ്മാണത്തിൽ ശക്തരായ പങ്കളികളാക്കുക എന്ന  ലക്ഷ്യമായിരുന്നു സംവരണങ്ങൾക്ക്. ന്യൂനപക്ഷത്തെ ശക്തിപ്പെടുത്തുന്നതിൽ വലിയ എതിർപ്പുകൾ തുടക്കകാലം മുതൽ തന്നെ സംവരണത്തെക്കുറിച്ച് ഉണ്ടായിരുന്നു.
 
എന്നാൽ ഇതിൽ വന്ന ഒരു വലിയ അപാകത. ഇത് ജാതിയമായ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ടു എന്നതാണ്. ജാ‍തിയമായ വേർതിരിവുകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സംവരണം കൊണ്ടുവന്നതെങ്കിൽ പിന്നീടും ആളുകൾ സംവരണത്തിന്റെ പേരിൽ ജാതിയമായി തന്നെ അറിയപ്പെടാൻ തുടങ്ങി. അത് ഇപ്പോഴും തുടർന്നു പോരുന്നുമുണ്ട്.
 
സംവരണം സമ്പത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിൽ തിരുത്തിയെഴുതപ്പെട്ടിരുന്നില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥ നേരിടുന്ന സംവരണമില്ലാത്തവരിൽ ഇത് വലിയ ആത്മരോഷത്തിന് ഇടയാക്കിയിരുന്നു. ജതിയുടെ അടിസ്ഥാനത്തിലല്ല  സാമ്പത്തികമായ  പിന്നോക്കാവസ്ഥയിലാണ് സർക്കാർ സഹായങ്ങൾ ലഭിക്കേണ്ടത് എന്ന് ജനങ്ങൾ ആവശ്യം ഉന്നയിക്കാനും ആരംഭിച്ചു.
 
എന്നാൽ ഈ രണ്ട്  സംവരണങ്ങളും സമൂഹത്തിൽ ആവശ്യമാണ് ഇന്ത്യൻ സാഹചര്യത്തിൽ. സമൂഹികമായ പിന്നോക്കവാസ്ഥ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കേണ്ടതുണ്ട്. അതേ പോലെ തന്നെ പ്രധാനമാണ് സാമ്പത്തികമായ പിന്നോക്കാവസ്ഥയിൽ സർക്കാർ സഹായത്തിന്റെ കരങ്ങൾ നൽകുക എന്നതും. എന്നാൽ കൃത്യമായ ബാലൻസോടെ ഇതിനെ കൈകാര്യം ചെയ്യണം എന്നതാണ് വാസ്തവം.
 
ജീവിതകാലം മുഴുവനുമോ തലമുറകളിൽ നിന്നും തല മുറകളിലേക്ക് കൈമാറേണ്ടതോ അല്ല ഇത്തരം ആനുകൂല്യങ്ങൾ എന്നതാണ് പ്രധാനം, ആളുകളെ കൈപ്പിടിച്ചുയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലവാരത്തിൽ എത്തിയവർ പലരും ഇപ്പോഴും ഈ ആനുകൂല്യങ്ങൾ പറ്റുമ്പോൾ അത് സമൂഹത്തെ വീണ്ടും അസന്തുലിതാവസ്ഥ സൃഷ്ടിക്കും. സർക്കാർ ആനൂകൂല്യങ്ങൾ പറ്റാൻ തങ്ങൾ അർഹരാണോ എന്ന് ഓരോ പൌരനുമാണ് ചിന്തിക്കേണ്ടത്. 
 
രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം ഒന്നും പിൻ‌വലിക്കാതെ തന്നെയാണ് നിലവിൽ കേന്ദ്ര സർക്കാർ സാമ്പത്തിക സംവരണം കൊണ്ടുവരുന്നത്. സാമൂഹിക സംവരണം പിൻ‌വലിക്കാവുന്ന രീതിയിലേക്ക് രാജ്യത്തിന്റെ  മൊത്തം സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ നമ്മൾ എത്തിച്ചേർന്നിട്ടില്ല എന്നതാണ് വാസ്തവം. ഏന്നാൽ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ കേരളം ഏറെക്കുറെ സജ്ജമാണ് എന്ന് പറയാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയുടെ സുരക്ഷയ്ക്ക് 28 കമാന്‍ഡോകള്‍, 200 മീറ്റര്‍ അകലത്തില്‍ പൊതുജനങ്ങളെ മാറ്റിനിര്‍ത്തും