Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചടിച്ചെന്ന് പാകിസ്ഥാൻ, ഇന്ത്യ-പാക് യുദ്ധത്തിന് കളം ഒരുങ്ങുന്നു ?

തിരിച്ചടിച്ചെന്ന് പാകിസ്ഥാൻ, ഇന്ത്യ-പാക് യുദ്ധത്തിന് കളം ഒരുങ്ങുന്നു ?
, ബുധന്‍, 27 ഫെബ്രുവരി 2019 (12:39 IST)
കശ്മീരിലെ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് ചൊവ്വാഴ്ച പുലർച്ചെ കടുത്ത തിരിച്ചടി തന്നെയാണ് ഇന്ത്യൻ വ്യോമസേന നൽകിയത്. 12ഓളം മിറാഷ് 2000 യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ അതിർത്തി കടന്ന് ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രം തകർത്തു. 21 മിന്റുകൾകൊണ്ട് ദൌത്യം പുർത്തിയാക്കി ഇന്ത്യൻ പോർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെത്തുകയും ചെയ്തു.
 
പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തി എന്ന് പാകിസ്ഥാൻ തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകി എന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രിയും പിന്നീട് ഇക്കാര്യം വെളിപ്പെടുത്തി.
 
ഇന്ത്യൻ ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവാത്താണ് എന്നും ശക്തമായി തിരിച്ചടിക്കുമെന്നും പകിസ്ഥാൻ ഭീഷണി മുഴക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പകിസ്ഥാൻ തിരിച്ചടി നടത്താൻ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
കശ്മീരിൽ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്ഥാൻ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് വാർത്താ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പകിസ്ഥാൻ സൈനിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വാർത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 
അതിർത്തിയിൽ ഇന്ത്യ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നതിലാൻ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതോടെ പാക് പോർവിമാനങ്ങൾ മടങ്ങിപ്പോയതായാണ് വിവരം. 
 
അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാകിസ്ഥാൻ ഇന്ത്യൻ ബങ്കറുകൾക്ക് നേരെ ഇന്നലെ വൈകിട്ടോടെ ആക്രമണം തുടങ്ങിയിരുന്നു.കാശ്മീർ അതിർത്തിയിൽ രണ്ട് ഇന്ത്യൻ പോർ വിമാനങ്ങൾ തകർന്നുവീണതായി നേരത്തെ റിപ്പോർട്ടുകളുണ്ട്. ഇത് തങ്ങൾ വെടിവെച്ചിട്ടതാണ് എന്ന പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ പൈലറ്റിനെ പാകിസ്ഥാൻ സേന അറസ്റ്റ് ചെയ്തതായും പാകിസ്ഥാൻ സൈനിക മേധാവി അവകാശവാദം ഉന്നയിക്കുന്നുണ്ട്. 
 
ഇന്ത്യൻ അതിർത്തി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. നിലവിൽ കശ്മീരിൽ അതീവ ജാഗ്രതാ നിർദേശം സർക്കാർ പുറപ്പെടുവിച്ചു കഴിഞ്ഞു. കശ്മീരിലെ എയർപോർട്ടുകളിൽ നിന്നുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജെയ്ഷെ മുഹമ്മദ് സംഘത്തെ പാകിസ്ഥാൻ സംക്ഷിക്കുന്നതായി നേരത്തെ തന്നെ ഇന്ത്യ ലോക രാഷ്ട്രങ്ങളെ  അറിയിച്ചിരുന്നു. 
 
ജെയ്ഷെ മുഹമ്മദിന്റെ ആക്രമനത്തിൽ 42ഓളം സി ആർ പി എഫ് സൈനികർ കൊല്ലപ്പെട്ടതോടെയാ‍ണ് പാക് അതിർത്തി കടന്ന്  ജെയ്ഷെ താവളങ്ങൾ ആക്രമിക്കൻ ഇന്ത്യ പദ്ധതിയിട്ടത്. പാകിസ്ഥാൻ പൌരന്മാർക്ക് അപകടമുണ്ടാക്കാത്ത രീതിയിൽ ഭീകര താവളങ്ങൾ മാത്രം ആക്രമിക്കുകയാണ് ഇന്ത്യ ചെയ്തത്.
 
ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ കശ്മീർ അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈനികൾ ബങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നലെയാണ് ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രണം നടത്തിയത്. അതിർത്തി കടക്കാതെ ഇന്ത്യയിലേക്ക് ബോംബുകൾ വർഷിച്ചതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
 
ഇതോടെ രാജ്യത്തിന്റെ അതിർത്തി വീണ്ടും കലുശിതമായി മാറി. പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നടപടിയല്ല, മറിച്ച് ഭീകരാക്രണം ചെറുക്കുന്നതിനുള്ള നടപടി മാത്രമാണ് നടത്തിയത് എന്ന് അമേരിക്ക ഉൾപ്പടെയുള്ള ലോക രാഷ്ട്രങ്ങളെ ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യക്കെതിരെ സൈനിക നീക്കങ്ങൾ പാടില്ല എന്ന് അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനിടെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ആക്രണം ഉണ്ടായിരിക്കുന്നത്.
 
കാശ്മീരിൽ വീണ്ടും ഇന്ത്യ പാക് യുദ്ധത്തിനുള്ള കളം ഒരുങ്ങുകയാണ്. അതിർത്തിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അടുത്ത നീക്കങ്ങൾക്കായി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ചർച്ചയിലാണ് എന്നാണ് തലസ്ഥാനത്ത് നിന്നുള്ള വിവരം. 
 
1999ൽ നടന്ന കാർഗിൽ യുദ്ധമാണ് പാകിസ്ഥാനുമായി ഇന്ത്യ നടത്തിയ അവസാന യുദ്ധം. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ പാകിസ്ഥാൻ സൈന്യത്തെ തുരത്തി യുദ്ധത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ഇനിലവിലെ സാഹചര്യത്തിൽ ഇന്ത്യ യുദ്ധത്തിലേക്ക് ഒരുങ്ങാൻ സാധ്യതയില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യുദ്ധം പരമാവധി ഒഴിവാക്കാനുള്ള നീക്കങ്ങളാവും ഇന്ത്യ കൈക്കൊള്ളുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തി; ബോംബ് വർഷിച്ചതായി റിപ്പോര്‍ട്ട് - ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു