Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?

ജോണ്‍ കെ ഏലിയാസ്

ആലപ്പുഴ , ചൊവ്വ, 27 ഫെബ്രുവരി 2018 (17:05 IST)
ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും? അക്കാര്യത്തില്‍ സസ്പെന്‍സ് ഏറുകയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍ പിള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം മുരളിയും എത്തിയതോടെ ഇനി സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതിനെ ചൊല്ലിയാണ് ആകാം‌ക്ഷ നിലനില്‍ക്കുന്നത്.
 
മഞ്ജു വാര്യര്‍ സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ നേരത്തേ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചനയില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചതോടെയാണ് ആ അഭ്യൂഹത്തിന് വിരാമമായത്.
 
താന്‍ രാഷ്ട്രീയരംഗത്തേക്കില്ലെന്ന സൂചന മഞ്ജുവും നല്‍കിയതോടെ ഈ വിഷയം ക്ലോസ് ചെയ്തതായിരുന്നു. സജി ചെറിയാന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ ഇതോടെ പ്രചരിച്ചു. സി പി എം സജി ചെറിയാനെ ഇറക്കുമെന്ന് ഉറപ്പിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി എം മുരളിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
 
എന്നാല്‍ സി പി എമ്മിന് ഈ സീറ്റ് എങ്ങനെയും നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ഒരു റിസ്കിനും പാര്‍ട്ടി തയ്യാറാകില്ല. സജി ചെറിയാന്‍ മത്സരിച്ചാല്‍ മത്സരം കടുത്തതാകുമെന്ന് ഉറപ്പാണ്. എം മുരളി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥിയാണ്.
 
കഴിഞ്ഞ തവണ 40000ലേറെ വോട്ടുപിടിച്ച പി എസ് ശ്രീധരന്‍ പിള്ള ഇത്തവണയും കളത്തിലുണ്ടെന്നതും സി പി എമ്മിനെ കുഴപ്പത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കുക എന്ന തന്ത്രത്തിന് സി പി എം രൂപം കൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
 
ഏവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യരെ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാന്‍ സി പി എം ശ്രമിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും  വിവരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല.
 
മഞ്ജു വാര്യരെ മത്സരിപ്പിച്ചാല്‍ ഏക വനിതാ സ്ഥാനാര്‍ത്ഥി എന്നതും സെലിബ്രിറ്റി എന്നതും ആകര്‍ഷണ ഘടകമാണ്. മഞ്ജുവിന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ അവര്‍ക്കുള്ള പ്രതിച്ഛായയും വിജയം അനായാസമാക്കുമെന്ന യാഥര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ അപ്രതീക്ഷിത നീക്കത്തിന് അവസാനഘട്ടത്തില്‍ സി പി എം തയ്യാറാകാന്‍ സാധ്യതയുണ്ട്.
 
മഞ്ജു വാര്യര്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ അത് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പായി മാറുകയും ചെയ്യും. എന്തായാലും സി പി എമ്മിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി; ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ