Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഥയാത്രയിൽ ബി ജെ പി മമതയോട് അടിയറവ് പറയുമോ ?

രഥയാത്രയിൽ ബി ജെ പി മമതയോട് അടിയറവ് പറയുമോ ?
, വെള്ളി, 7 ഡിസം‌ബര്‍ 2018 (17:05 IST)
തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബി ജെ പി ദേശീയ നേതൃത്വം ഓരോ സംസ്ഥാനങ്ങളിലും ഓരോ തന്ത്രങ്ങൾ മെനയുകയാണ്. തിരഞ്ഞെടുപ്പിന് മുൻപയി ശക്തികേന്ദ്രങ്ങളിലും കൂടുതൽ നേട്ടം ആഗ്രഹിക്കുന്ന ഇടങ്ങളിലും വലിയ ജന പ്രാതിനിധ്യമുള്ള സമ്മോളനങ്ങളും റാലികളും സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ ബി ജെ പി ദേശീയ നേതൃത്വം. 
 
ഈ തന്ത്രത്തിന് പക്ഷേ പശ്ചിമ ബംഗാളിൽ കടുത്ത പ്രതിരോധം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയായ മമതാ ബാനാർജി സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ പശ്ചിമ ബംഗാളിലെ ബി ജെ പിയുടെ പ്രവർത്തനങ്ങൾക്ക് കടുത്ത  വെല്ലുവിളിൽ സൃഷ്ടിക്കുന്നു എന്നുതന്നെ പറയാം.
 
തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽനിന്നും കൂടുതൽ നേട്ടം  ലക്ഷ്യമിട്ടാണ് ദേശിയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ രഥയാത്രക്ക്  ബി ജെ പി രൂപം നൽകിയത്. എന്നാൽ സംസ്ഥാനത്തിനകത്ത് രഥയാത്ര നടത്താൻ പശ്ചിമ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതോടെ പശ്ചിമ ബംഗാൾ സർക്കാരും ബി ജെ പി ദേശിയ നേതൃത്വവും തമ്മിൽ തുറന്ന പോരിന് കളമൊരുങ്ങുകയായിരുന്നു.
 
രഥയാത്രക്ക് അനുമതി നിഷേധിച്ചതോടെ ബി ജെ പി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. എങ്കിൽ പശ്ചിമ ബംഗാൾ സർക്കരിന്റെ നിലപാട് കൊൽക്കത്ത ഹൈക്കോടതി ശരിവക്കുകയായിരുന്നു.
കൂച്ച് ബെഹാറിനിന്നും രഥയാത്ര ആരംഭിക്കാനാണ് ബി ജെ പി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കൂച്ച് ബെഹാർ വർഗിയ കലാപമുണ്ടാകൻ സാധ്യതയുള്ള സ്ഥലമാണെന്നും അമിത് ഷായുടെ യാത്രക്കിടെ കലാപത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നും സർക്കാർ കോടതിയെ അറിയിച്ചതോടെ ബി ജെ പിയുടെ വാദങ്ങൾക്ക് കോടതിയിൽ ബലമില്ലാതായി.
 
എന്നാൽ രഥയാത്രയെ ആരു വിചാരിച്ചാലും തടയാൻ സാധിക്കില്ല എന്ന് ബി ജെ പി ദേശീയം അധ്യക്ഷൻ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന വിധമാണ് ബി ജെ പി രഥയാത്രക്ക് രൂപം നൽകിയിരിക്കുന്നത്. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ അതിവേഗം സമീപിക്കാൻ ബി ജെ പി നീക്കം ആരംഭിച്ചിട്ടുണ്ട്. മമത ബനാർജി എന്തു പ്രതിരോധമാവും അടുത്തതായി കാത്തുവച്ചിരിക്കുന്നത് എന്ന് ദേശീയ രാഷ്ട്രീയമുറ്റുനോക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജ്; ഉമ്മന്‍‌ചാണ്ടി പിന്മാറി!