Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പന്റെ പേരിൽ തെരുവുയുദ്ധം നടത്താൻ ശബരിമലയുടെ മൊത്ത അവകാശം സംഘപരിവാറിനോ ?

അയ്യപ്പന്റെ പേരിൽ തെരുവുയുദ്ധം നടത്താൻ ശബരിമലയുടെ മൊത്ത അവകാശം സംഘപരിവാറിനോ ?
, വ്യാഴം, 3 ജനുവരി 2019 (13:04 IST)
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു എന്ന കാരണത്താൻ എ എച്ച് പി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപകമായ അക്രമങ്ങൾ നടക്കുകയണ്. സംസ്ഥാനത്തെ ഓരോ നഗരങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പലയിടങ്ങളിലും സംഘടകൾ തമ്മിൽ ഏറ്റുമുട്ടുന്നു. തിരുവനന്തപുരത്ത് ആമ്പുലൻസ് വൈകിയതിനാൽ ഒരു രോഗി കുഴഞ്ഞുവീണ് മരിച്ചു. 
 
ഇന്നലെ പുലർച്ചയോടെയാണ് ഒരു തവണ മലകയറാനെത്തി പ്രതിഷേധങ്ങൾ കാരണം മടങ്ങിപ്പോകേണ്ടിവന്ന ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്. അയ്യപ്പ ഭക്തർ കാൺകേ തന്നെയാണ് ഇവർ ദർശനം നടത്തിയതും തിരിച്ച് മലയിറങ്ങിയതും. പമ്പമുതൽ സന്നിധാനം വരെ ഒരിടത്തുവച്ചും ഒരു ഭക്തൻ പോലും സ്ത്രീകളെ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. സ്വന്തന്ത്രമായാണ് സ്ത്രീകൾ ശബരിമലയിൽ കയറിയത്. 
 
ഇവർ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിൽ യാതൊരു പ്രതിഷേധങ്ങളുമില്ലാതെ മറ്റു ഭക്തർ ദർശനം നടത്തുന്നതിനായി ശാന്തമായി പോകുന്നത് വ്യക്തമാണ്. അപ്പോൾ ശബരിമലയിൽ പ്രതിഷേധക്കാരായി എത്തിയിരുന്നത് ആരാണെന്ന് സ്വാഭാവികമായും മനസിലാക്കാം. ഭക്തരെന്നാൽ സംഘപരിവാർ ആണെന്ന തോന്നൽ സമൂഹത്തിലുണ്ടാക്കാനായുള്ള മനപ്പൂർവമായ ശ്രമങ്ങൾ നടന്നുവരികയണ്. 
 
അതിന്റെ ഭാഗമായാണ് ഹിന്ദുവിന്റെ മൊത്ത അവകാശം ഞങ്ങളുടെ കൈയ്യിലാണ് എന്ന് സംഘപരിപാവാർ സംഘടനകൾ സ്വയം അവകാശപ്പെടുന്നത്. ഈ അക്രമങ്ങളിലൂടെ പ്രതിഷേധക്കാർ എന്ത് നേടുന്നു എന്ന് കുറഞ്ഞ പക്ഷം വ്യക്തമാകുകയെങ്കിലും വേണം. സുപ്രീം കോടതി പ്രായഭേതമന്യേ സ്ത്രീകൾക്കും അനുവദിച്ചു നൽകിയ ഒരു അവകാശം അവർക്ക് നൽകുന്നതിൽ സർക്കാർ സഹായം നൽകിയാൽ സർക്കാരിനെതിരെയാണോ, സുപ്രീം കോടതിക്കെതിരെയാണോ സമരം ചെയ്യേണ്ടത്. 
 
സുപ്രീം കോടതിക്കെതിരെ സമരം ചെയ്താൽ തങ്ങളുടെ അജണ്ട നടക്കുകയില്ല എന്ന് മാത്രമല്ല. അത്തരം സമരങ്ങൾ സംഘടനയെ തന്നെ ഇല്ലാതാക്കും എന്ന ഉറച്ച ബോധ്യമുണ്ട് സംഘപരിവാർ സംഘടനകൾക്ക്. സംസ്ഥാനത്തെ പൊതുമുതൽ നശിപ്പിച്ച്, നാടാകെ അക്രം അഴിച്ചുവിട്ട് ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ അതൊരു വൻ ദുരന്തമായി മാറും എന്ന് വരുത്തിത്തീർക്കണം. അതിലുപരി ആവുന്നത്ര മനുഷ്യ മനസുകളെ വിഭജിക്കണം എന്ന ലക്ഷ്യത്തിലേക്കുള്ള തന്ത്രങ്ങളാണ് ഹർത്താലിൽ നടക്കുന്ന ഓരോ അക്രമങ്ങളും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവിൽ തമ്മിൽ‌ത്തല്ലി മനുഷ്യർ; തലശേരിയിൽ ബോം‌ബേറ്, ജീവിക്കണമെന്ന് കച്ചവടക്കാര്‍, പറ്റില്ലെന്ന് ബിജെപി