Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളാ കോൺഗ്രസ് പിളർത്തി പുറത്തുവന്നാൽ പി ജെ ജോസഫിന് നേട്ടമുണ്ടാക്കാനാകുമോ ?

കേരളാ കോൺഗ്രസ് പിളർത്തി പുറത്തുവന്നാൽ പി ജെ ജോസഫിന് നേട്ടമുണ്ടാക്കാനാകുമോ ?
, തിങ്കള്‍, 25 ഫെബ്രുവരി 2019 (13:00 IST)
കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലയനവും പിളർപ്പുമൊന്നും ഇപ്പോൾ അത്ര വലിയ ഒരു സംഭവമല്ല. ഇക്കാലത്തിനിടക്ക് എത്രയോ പിളർപ്പുകളും ലയനങ്ങളും കേരളാ കോൺഗ്രസ് കണ്ടിരിക്കുന്നു. വളരുംതോറും പിളരും, പിളരും‌തോറും വളരും എന്നാണ് ഇക്കാര്യത്തെക്കുറിച്ച് കെ എം മാണിയുടെ അഭിപ്രായവും.
 
ഇപ്പോൾ അത്തരം ഒരു ഘട്ടത്തിലൂടെയാണ് കേരളാ കോൺഗ്രസ് വീണ്ടും കടന്നുപോകുന്നത്. വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന നിഗമനത്തിലാണ് കേരളാ കോൺഗ്രസഫ് മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും ലയിച്ചു ചേർന്നത്. എന്നാൽ ലയനം പിളർപ്പിന്റെ വക്കിലെത്തിയിരിക്കുന്നു.
 
പാർട്ടിയിൽ നേരത്തെ തന്നെ പി ജെ ജോസഫ് തന്റെ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥിത്വ ചർച്ചകൾ ഈ പ്രതിഷേധങ്ങൾ മറ നിക്കി പുറത്തെത്തിച്ചിരിക്കുകയാണ്.
 
പാർട്ടിയിൽ കെ എം മാണിയുടെ മകൻ ശക്തനാകുകയാണ് നേതൃനിരയിലേക്കും, തീരഞ്ഞെടുപ്പ് രംഗത്തേക്കും ജോസ് കെ മാണി തടസങ്ങളേതുമില്ലാതെ പരിഗണിക്കപ്പെടുന്നു. പാർട്ടിയിൽ തനിക്കുള്ള സ്വാധീനം ഒരോ ദിവസവും കുറഞ്ഞു വരികയാണ് എന്ന് വ്യക്തമായതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത നിലപാട് സ്വീകരിച്ച്  പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
 
കേരളാ കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള രണ്ട് മണ്ഡലങ്ങൾ നൽകണം എന്നും അതിൽ ഒന്നിൽ താൻ തന്നെ മത്സരിക്കും എന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പി ജെ ജോസഫ്. ആവശ്യങ്ങൾ ഉന്നയിക്കുന്നതിനിടെ മുന്നണിയിലെ പിണക്കങ്ങൾ മറ നീക്കി പുറത്തു വരികയും ചെയ്തു.
 
ലയനം കൊണ്ട് പ്രതീക്ഷിച്ച ഗുണം കേരളാ കോൺഗ്രസിന്മുണ്ടായില്ല എന്ന് കെ എം മാണി പരസ്യമായി തന്നെ നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. കൂടുതൽ സീറ്റ് വേണം എന്ന ആവശ്യം ലീഗ് കൂടി ഉന്നയിച്ചിട്ടുള്ളതിനാൽ കോൺഗ്രസ് നേതൃത്വം സമ്മർദ്ദത്തിലുമാണ്.
 
രണ്ട് സീറ്റുകൾ വേണമെന്നതും ഒരു സീറ്റിൽ മത്സരിക്കാൻ താൽ‌പര്യമുണ്ടെന്നും. പി ജെ ജോസഫ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടറിയിച്ചുകഴിഞ്ഞു. എന്നാൽ ഇവിടെ ചർച്ചയാകേണ്ടത് മറ്റൊന്നാണ്. പി ജെ ജോസഫ് പാർട്ടിയിൽ തുടരുന്നന്നില്ലെങ്കിലും പ്രശ്നമില്ല എന്ന നിലപാടാണ് കെ എം മാണിക്കും ജോസ് കെ മാണിക്കും ഉള്ളത്. 
 
ലയനം കൊണ്ട് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല എന്ന കെ എം മാണിയുടെ വെളിപ്പെടുത്തൽ അതു തന്നെയാണ്  സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ വീണ്ടും പിളർപ്പുണ്ടായാൽ. പി ജെ ജോസഫിന് സ്വന്തം നിലക്ക് നേട്ടം ഉണ്ടാക്കാൻ സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
 
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന കൃത്യമായ പോക്കറ്റുകൾ സംസ്ഥാനത്തുണ്ട്. എന്നാൽ ഒറ്റക്ക് നിന്നാൽ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്ന അത്തരം ഇടങ്ങൾ പി ജെ ജോസഫ് വിഭാഗത്തിന് കുറവാണ് എന്ന് തന്നെ പറയേണ്ടി വരും.
 
മാത്രമല്ല നിലവിൽ പാർട്ടിക്കുള്ളിൽ പി ജെ ജോസഫിന് വലിയ സ്വാധീനം ഇല്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ വലിയ പിളർപ്പൊന്നും ഉണ്ടാക്കാൻ പി ജെ ജോസഫിന് സാധിച്ചേക്കില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാ‍വും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് സമ്മർദ്ദം ശക്തമാക്കാൻ പി ജെ ജോസഫ് ശ്രമിക്കുന്നത്. കേർളാ കോൺഗ്രസിൽ പിളർപ്പുണ്ടാകില്ല എന്നും ചർച്ചയിലൂടെ എല്ലാ കാര്യങ്ങളും പരിഹരിക്കും എന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്‌തത് വന്‍ തുകയ്‌ക്ക്; പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന് ബോണി കപൂർ