Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ

മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച മലയാളി യുവാവ് അറസ്റ്റിൽ
, ബുധന്‍, 8 നവം‌ബര്‍ 2023 (18:27 IST)
പാലക്കാട്: മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ബൈക്ക് റേസറായ മലയാളി യുവാവ് കോയമ്പത്തൂരിൽ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ ആൽഡ്രിൻ ബാബു എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായത്.
 
കഴിഞ്ഞ ഒക്ടോബർ മുപ്പതിന് യുവതി നൽകിയ പരാതിയിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയത്. ഇന്ത്യൻ നാഷണൽ മോട്ടോർ സൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിലെ സ്ഥിരമായ പങ്കാളിയായിരുന്നു ഇയാൾ എന്ന് പോലീസ് അറിയിച്ചു. ഇയാളുമായി കോയമ്പത്തൂർ സ്വദേശിയായ യുവതി ഏറെ നാൾ പ്രണയത്തിലായിരുന്നെങ്കിലും രണ്ടു വര്ഷം മുമ്പ് ഇരുവരും പിരിഞ്ഞു.
 
എന്നാൽ വീണ്ടും ബന്ധം തുടരണം എന്ന് ആൽഡ്രിൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല, തുടർന്നാണ് ഇയാൾ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. യുവതിയുടെ പേരിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലായിരുന്നു ഇയാൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഅപേക്ഷ കോടതി തള്ളിയതായി പോലീസ് അറിയിച്ചു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർത്ഥിനി കത്തി പിടിച്ചുവാങ്ങി കുത്തി