Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, കാസ്റ്റിംഗ് ഡയറക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, കാസ്റ്റിംഗ് ഡയറക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
, ശനി, 5 ജനുവരി 2019 (17:05 IST)
മുംബൈ: സീരിയലില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കാസ്റ്റിംഗ് ഡയറക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷൻസ് കോടതി. സീരിയലിൽ കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തുക്കുന്ന രവീന്ദ്രനാഥ് ഘോഷിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
 
23കാരിയായ യുവതി നൽകിയ പരതിയിലാണ് കോടതിയുടെ നടപടി. 2011ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടാക്കം. ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന യുവതിക്ക് സീരിരിയലിൽ അവസരം നൽകാം എന്ന് അരവിന്ദ് ഘോഷ് പറഞ്ഞതിനെ തുടർന്ന് യുവതി ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു. 
 
എന്നാൽ സീരിയലിൽ വേഷം നൽകണമെങ്കിൽ തനിക്ക് വഴങ്ങണം എന്ന് രവീന്ദ്ര ഘോഷ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 2012 ഫെബ്രുവരിയിൽ ഇയാൾ യുവതിയെ ഒരു ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിനിരയാകി. യുവതി അറിയാതെ ഇതിന്റെ ദൃശ്യങ്ങളും പ്രതി പകർത്തിയിരുന്നു. 
 
താനാവശ്യപ്പെടുമ്പോഴെല്ലാം വാഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ ഭർത്താവിന്  അയച്ചു നൽകുമെന്ന് ഘോഷ് യുവതിയെ ഭീഷനിപ്പെടുത്തുകയായിരുന്നു. എന്നാൽ യുവതി ഇത് നിഷേധിച്ചതോടെ ഇയാൾ യുവതിയുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.   
 
ദൃശ്യങ്ങൾ കണ്ടതോടെ ഭർത്താവ് തന്നേയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോയി എന്നുകാട്ടി 2018ലാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ജീവപര്യന്തം തടവിന് പുറമെ 1.31 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 1 ലക്ഷം രൂപ ഇരക്ക് നൽകാനും കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 ദിവസത്തിനു ശേഷം അവർക്ക് വിടുതൽ, പള്ളിയില്‍ അഭയം തേടിയ കാരള്‍ സംഘം വീട്ടിലേക്കു മടങ്ങും; ക്രൈംബ്രാഞ്ച് അന്വേഷിക്കും