Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവര്‍ക്ക് സംഭവിച്ചത് !

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവര്‍ക്ക് സംഭവിച്ചത് !
ന്യൂഡല്‍ഹി , ചൊവ്വ, 28 നവം‌ബര്‍ 2017 (15:41 IST)
വനിതാ ജഡ്ജിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കഴിഞ്ഞദിവസം ഡല്‍ഹിയിലാണ് സംഭ്വം നടന്നത്. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി വനിതാ ജഡ്ജി കാറില്‍ കയറി. എന്നാല്‍ ഡ്രൈവര്‍ എന്‍എച്ച് 24ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിച്ചുപോകുകയായിരുന്നു.
 
അപകടം മനസിലാക്കിയ ജഡ്ജി ഉടന്‍ തന്നെ പൊലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിച്ചു. വാഹനം കുറേ ദൂരം ഓടിച്ചുപോയ ശേഷമാണ് ഡ്രൈവര്‍ വാഹനം ഡല്‍ഹി ഭാഗത്തേക്ക് തിരിച്ചത്. എന്നാല്‍ ഗാസിപൂര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതോടെ ഡ്രൈവറെ പിടികൂടുകയും ചെയ്തു.
 
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു സ്വകാര്യ എജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തെരഞ്ഞെടുപ്പില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണം മത്സരം: ആംആദ്മി