Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞുനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞുനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു

മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ പിഞ്ച് കുഞ്ഞുനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു
ഇന്‍ഡോര്‍ , ശനി, 21 ഏപ്രില്‍ 2018 (08:26 IST)
ഇന്‍ഡോറില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി.

സംഭവത്തില്‍ സുനില്‍ ഭീമന്‍ (21) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വെള്ളിയാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവം പുറം‌ ലോകമറിഞ്ഞത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിയെടുത്ത സുനില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

സുനില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സി സി ടി വി ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

വെള്ളിയാഴ്‌ച രാവിലെ ഒരു കടയുടെ മുന്നില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കടയുടമയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരട് പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്, യെച്ചൂരിക്കും കാരാട്ടിനും തോല്‍‌വിയില്ല