Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മലിംഗോ ഷോ’യുമായി ശ്രീലങ്കയെന്ന പാറ!

‘മലിംഗോ ഷോ’യുമായി ശ്രീലങ്കയെന്ന പാറ!
കൊളംബോ , ബുധന്‍, 2 മാര്‍ച്ച് 2011 (09:48 IST)
PRO
PRO
ഹോം‌ഗ്രൌണ്ടില്‍ തങ്ങള്‍ തകര്‍ക്കാന്‍ പറ്റാത്ത പാറയാണെന്ന് തെളിയിച്ചുകൊണ്ട് ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്ക തകര്‍പ്പന്‍ വിജയം നേടി. കെനിയയ്‌ക്കെതിരായ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിനാണ് വിജയിച്ചത്. പേസ്‌ ബൗളര്‍ ലസിത്‌ മലിംഗയുടെ ഹാട്രിക്കിലാണ്‌ ലങ്ക ഗ്രൂപ്പ്‌ എ മത്സരം ജയിച്ചുകയറിയത്‌. ലോകകപ്പില്‍ ചെറിയ ടീമുകള്‍ വമ്പന്‍ സ്രാവുകളെ കണ്ട് വിറച്ചുപോകുന്ന അവസ്ഥയാണ് ഇത്തവണത്തെ ലോകകപ്പില്‍ കാണുന്നത്. അത് ശരിവയ്ക്കുന്നതായിരുന്നു ബുധനാഴ്ചത്തെ മത്സരം.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണു മലിംഗ ഹാട്രിക്‌ നേടുന്നത്‌. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണു മലിംഗ. ഹാട്രിക്‌ അടക്കം ആറു വിക്കറ്റെടുത്ത മലിംഗയാണു മത്സരത്തിലെ കേമന്‍. മലിംഗയ്ക്ക് മുമ്പില്‍ കെനിയയ്ക്ക്‌ ചെറുത്തുനില്‍പ്പിനുപോലും അവസരം ലഭിക്കുകയുണ്ടായില്ല. ടോസ്‌ നേടി ആദ്യം ബാറ്റുചെയ്ത കെനിയ 43.4 ഓവറില്‍ 142 റണ്‍സിന്‌ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക്‌ ലക്ഷ്യത്തിലെത്താന്‍ 18.4 ഓവര്‍ മാത്രമാണ്‌ വേണ്ടിവന്നത്‌. 7.4 ഓവറില്‍ 38 റണ്‍സ്‌ വഴങ്ങി ആറുവിക്കറ്റു വീഴ്ത്തിയ മലിംഗയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

സ്‌കോര്‍ബോര്‍ഡ് ഇങ്ങിനെയാണ്‌:

കെനിയ - മൗറിസ്‌ ഔമ എല്‍ബി കുലശേഖര 1, വാട്ടേഴ്‌സ് എല്‍ബി മലിംഗ 3, ഒബൂയെ ബി മലിംഗ 52, ഡേവിഡ്‌ ഒബൂയെ സി സമരവീര ബി മുരളീധരന്‍ 51, ടിക്കാലോ സി ദില്‍ഷന്‍ ബി മാത്യൂസ്‌ 7, മിശ്ര എല്‍.ബി.മലിംഗ 0, കമാന്‍ഡേ റണ്ണൗട്ട്‌ 1, ഒഡിയാമ്പോ നോട്ടൗട്ട്‌ 8, ഓന്‍ഗോണ്ടോ ബി മലിംഗ 0, എന്‍ഗോച്ചെ ബി മലിംഗ 0, എലീജ ഒട്ടീനോ ബി മലിംഗ 0. എക്‌സ്ട്രാസ്‌: 19. ആകെ ( 43.4 ഓവറില്‍ ) 142 ഓള്‍ഔട്ട്‌.

വിക്കറ്റ്‌ വീഴ്‌ച: 1-4, 2-8, 3-102, 4-120, 5-127, 6-128, 7-137, 8-137, 9-137, 10-142. ബൗളിംഗ്‌: മലിംഗ 7.4-0-38-6, കുലശേഖര 9-1-18-1, മാത്യൂസ്‌ 7-0-20-1, മെന്‍ഡിസ്‌ 9-2-23-0, മുരളീധരന്‍ 8-0-24-1, ചാമര സില്‍വ 3-0-12-0.

ശ്രീലങ്ക- തരംഗ നോട്ടൗട്ട്‌ 67, ദില്‍ഷന്‍ സി ഔമ ബി ഒട്ടീനോ 44, സംഗക്കാര നോട്ടൗട്ട്‌ 27. എക്‌സ്ട്രാസ്‌: 8. ആകെ (18.4 ഓവറില്‍ ഒരു വിക്കറ്റിന്‌) 146.

വിക്കറ്റ്‌ വീഴ്‌ച: 1-72. ബൗളിംഗ്‌- ഓന്‍ഗോണ്ടോ 3-0-28-0, ഒഡിയാമ്പോ 5-0-26-0, എന്‍ഗോച്ചെ 4-0-39-0, ജിമ്മി കമാന്‍ഡേ 1-0-14-0, എലീജ ഒട്ടീനോ 4-0-26-1, കോളിന്‍സ്‌ ഒബൂയെ 1.4-0-13-0.

Share this Story:

Follow Webdunia malayalam