Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനും കെനിയയെ കുരുക്കി

പാകിസ്ഥാനും കെനിയയെ കുരുക്കി
, വ്യാഴം, 24 ഫെബ്രുവരി 2011 (08:50 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് എ മത്സരത്തില്‍ കെനിയയെ പാകിസ്ഥാന്‍ 205 റണ്‍സിന്‌ തകര്‍ത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 318 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന കെനിയ 33.1 ഓവറില്‍ 112 റണ്‍സിന്‌ പുറത്തായി. 52 പന്തില്‍ 71 റണ്‍സ് എടുത്ത് അതിവേഗം പാകിസ്ഥാന്‍ സ്കോറിംഗ് ഉയര്‍ത്തിയ ഉമര്‍ അക്‌മലാണ് മാന്‍ ഓഫ് ദ മാച്ച്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയെ തകര്‍ത്തത് പാക് നായകന്‍ അഫ്രീദിയുടെ ഉജ്ജ്വല ബൌളിംഗ് ആണ്. എട്ടോവറില്‍ 16 റണ്‍സ്‌ വഴങ്ങി അഞ്ചു വിക്കറ്റാണ് അഫ്രീദി കൊയ്തത്. മൂന്ന് സിക്സര്‍ ഉള്‍പ്പടെ 47 റണ്‍സെടുത്ത കോളിന്‍ ഒബൂയയ്ക്ക് മാത്രമാണ് കെനിയയുടെ ടോപ് സ്കോര്‍

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്‌ചിത 50 ഓവറല്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 317 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ കമ്രാന്‍ അക്‌മല്‍ (55), യൂനിസ്‌ ഖാന്‍ (50), മിസ്‌ബ ഉള്‍ ഹഖ്‌ (65), ഉമര്‍ അക്‌മല്‍ (52 പന്തില്‍ 71) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്.

പാകിസ്ഥാന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. മൊത്തം സ്കോര്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 5.3 ഓവറില്‍ മുഹമ്മദ് ഫഹീസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തൊട്ടടുത്ത ഓവറില്‍ അഹമ്മദ് ഷെഹ്സാദിന്റേയും വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ഹഫീസിന്റെ വിക്കറ്റ് ഒടീനോയ്ക്കും ഷെഹ്സാദിന്റെ വിക്കറ്റ് ഒഡോയക്കുമാണ് ലഭിച്ചത്.

മൂന്നാമതായി ക്രീസിലെത്തിയ കമ്രാന്‍ അക്മലും ഷെഹ്സാദിന് പകരമെത്തിയ യൂനിസ് ഖാനും ചേര്‍ന്നാണ് പാക്സിഥാനെ കൂടുതല്‍ തകര്‍ച്ചയില്ലാതെ മുന്നോട്ട് നയിച്ചത്. മിസ്‌ബ ഉള്‍ ഹഖും 52 പന്തില്‍ 71 റണ്‍സ് നേടിയ ഉമര്‍ അക്‌മലും പാകിസ്ഥാന്റെ സ്കോര്‍ ഉയര്‍ത്തി.

കെനിയക്ക് വേണ്ടി ഒഡൂ‍യ മൂന്നു വിക്കറ്റുകള്‍ നേടി. ഒടീനൊ, നെഗോഷെ, കമാന്‍ഡെ, ടിക്കോളോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ലോകകപ്പില്‍ കെനിയയുടെ രണ്ടാം പരാജയമാണ് ബുധനാഴ്ചത്തേത്. കെനിയയുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനോട് പത്തുവിക്കറ്റിനാണ് പരാജയപ്പെട്ടത്.

Share this Story:

Follow Webdunia malayalam