ഏഷ്യാ കപ്പിനുള്ള ശ്രിലങ്കൻ ടീമിൽ ലസിത് മലിംഗയും; തിരിച്ചുവരവ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (14:57 IST)
കൊളംബോ:  ലസിത് മലിംഗയെ വീണ്ടും ദെശീയ ടീമിലേക്ക് തിരികെ വിളിച്ച്‌ ശ്രീലങ്ക. സെപ്തംബർ 15ന് ആരംഭിക്കുന്ന  ഏഷ്യ കപ്പിനായി മലിംഗയെ ഉള്‍പ്പെടുത്തി 16 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ഏഞ്ചലോ മാത്യൂസാണ് ടീമിനെ നയിക്കുക. 
 
ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് മലിംഗ ഏകദിന ക്രിക്കറ്റിനായി ദേശീയ ടീമിൽ കളിക്കുന്നത്. ധനുഷ്‌ക ഗുണതിലകയും, ദുഷ്മന്ത ചമീരയും മലിംഗയോടൊപ്പം, ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം നിരോഷന്‍ ഡിക്ക്‌വെല്ല, ലഹിരു കുമാര, പ്രഭാത് ജയസൂര്യ എന്നീ താരങ്ങൾ ടീമിലില്ല.
 
ആറാം കിരീടം ലക്ഷ്യമാക്കിയാണ് ശ്രീലങ്ക ഏഷ്യ കപ്പിനെത്തുന്നത്.
അടൂത്ത കാലത്തായി ഏകദിന ക്രിക്കറ്റിൽ എടുത്തു പറയാവുന്ന വിജയങ്ങൾ ഒന്നു സ്വന്തമാക്കിയിട്ടില്ല എന്നത് ശ്രീലങ്കൻ ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്. 2014ലാണ് ശ്രീലങ്ക അവസാനമായി ഏഷ്യൻ കപ്പ് സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ചരിത്രം കുറിച്ച് ഇന്ത്യ; ബോക്‌‌സിംഗില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം