Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഷമിക്ക് നഷ്ടമാവും

പരിക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഷമിക്ക് നഷ്ടമാവും
, വെള്ളി, 15 ഡിസം‌ബര്‍ 2023 (19:15 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി കളിക്കാനുള്ള സാധ്യതകള്‍ കുറയുന്നു. പരിക്ക് മാറത്തതിനെ തുടര്‍ന്ന് താരം ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.ടെസ്റ്റ് ടീമില്‍ തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിക്ക് മാറിയാല്‍ മാത്രമെ ടെസ്റ്റ് പരമ്പരയില്‍ ഷമി കളിക്കുകയുള്ളുവെന്ന് ബിസിസിഐ വ്യക്തമാക്കി.
 
നിലവില്‍ നടക്കുന്ന ഏകദിന,ടി20 പരമ്പരകളില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ കളിക്കുന്നില്ല. ടെസ്റ്റ് പരമ്പരയിലാണ് രോഹിത്,കോലി,ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങള്‍ കളിക്കാനിറങ്ങുക. ടെസ്റ്റ് പരമ്പരയ്ക്കായി വെള്ളിയാഴ്ചയാണ് താരങ്ങള്‍ ജൊഹന്നാസ് ബര്‍ഗിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊപ്പം ഷമിയുണ്ടാകില്ലെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദിക്കിന്റെ വരവ് ബുംറയേയും സൂര്യയേയും തള്ളി; നിര്‍ണായകമായത് രോഹിത്തിന്റെ പിന്തുണ