Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെവാഗ് എന്താണ് ഇങ്ങനെ സംസാരിക്കുന്നത്; മികച്ച പ്രകടനം നടത്തിയിട്ടും കോഹ്‌ലി പുറമ്പോക്കിലോ ?

ഇരുവരും കളിക്കുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്

സെവാഗ് എന്താണ് ഇങ്ങനെ സംസാരിക്കുന്നത്; മികച്ച പ്രകടനം നടത്തിയിട്ടും കോഹ്‌ലി പുറമ്പോക്കിലോ ?
മുംബൈ , ബുധന്‍, 11 മെയ് 2016 (19:42 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുമായി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ താരതമ്യപ്പെടുത്തരുതെന്ന്
മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രണ്ട് വ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

ഒരിക്കല്‍ തന്നെ സച്ചിനുമായും വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡുമായും താരതമ്യപ്പെടുത്തിയിരുന്നു. അത് ഒരിക്കലും ശരിയല്ല. ഇരുവരും കളിക്കുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇതിനാല്‍ കോഹ്‌ലിയേയും സച്ചിനെയും താരതമ്യപ്പെടുത്തുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ലെന്നും സേവാഗ് പറഞ്ഞു.

ഐപിഎല്ലിലും തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നതോടെ കോഹ്‌ലിയെ സച്ചിനോട് ഉപമിച്ച് മാധ്യമങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ യുവരാജ് സിംഗും കഴിഞ്ഞ ആഴ്‌ച രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സെവാഗും രംഗത്തെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് നേടിയതും നഷ്‌ടമായതും ഒന്നുമല്ല; കോഹ്‌ലിയുടെ ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച ദിവസം ഏതെന്ന് അറിയാമോ ?, സച്ചിനെ വെല്ലുന്ന ഓര്‍മ്മകളുമായി കോഹ്‌ലി പറയുന്നു