ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:16 IST)
തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ലോകേഷ് രാഹുലിനൊപ്പം തകര്‍ത്തടിച്ച് മുന്നേറിയ പന്തായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് പ്രതീക്ഷ നല്‍കിയത്. ഒവലില്‍ 117 പന്തുകളില്‍ നിന്നായിരുന്നു പന്തിന്റെ സെഞ്ചുറി. 
 
ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ വിക്കറ്റ്കീപ്പറുടെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. ഇക്കാര്യത്തില്‍ സാക്ഷാല്‍ എം എസ് ധോണിയെയാണ് പന്ത് പിന്നിലാക്കിയത്. 2007-ല്‍ ഓവലില്‍ ധോണി നേടിയ 92 റണ്‍സാണ് പന്ത് മറികടന്നത്. കൂടാതെ നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന് സ്വന്തമാണ്.
 
പാര്‍ഥിവ് പട്ടേല്‍ (67), ദീപ്ദാസ് ഗുപ്ത (63) എന്നിവരെയും പന്ത് പിന്നിലാക്കിയിരിക്കുകയാണ്. കൂടാതെ, കന്നി ടെസ്റ്റ് സെഞ്ചുറി നാലാം ഇന്നിങ്‌സില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി