Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലാര്‍ക്കിന്റെ ഇഷ്‌ടതാരങ്ങളില്‍ സച്ചിനും; ‘പോണ്ടിംഗിന് ഒട്ടും വൃത്തിയില്ല’

ക്ലാര്‍ക്കിന്റെ ഇഷ്‌ടതാരങ്ങളില്‍ സച്ചിനും; ‘പോണ്ടിംഗിന് ഒട്ടും വൃത്തിയില്ല’
സിഡ്‌നി , വ്യാഴം, 4 ജൂണ്‍ 2015 (14:33 IST)
ക്രിക്കറ്റ് ജീവിതത്തിലെ അഞ്ച് ഇഷ്‌ടതാരങ്ങളുടെ പേര് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് വിസ്‌മയം ബ്രയന്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൌണ്ടര്‍ ജാക്ക് കാലിസ്, ഓസ്ട്രേലിയന്‍ താരങ്ങളായ ഷെയ്‌ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് കഴിഞ്ഞ ലോകകപ്പ് ഓസീസിന് നേടിക്കൊടുത്ത നായകന്റെ ഇഷ്‌ടതാരങ്ങള്‍.
 
താന്‍ നേരിട്ടതില്‍വെച്ച് ഏറ്റവും വിഷമം പിടിച്ച ബോളര്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്ലിന്റോഫാണ്. ഇംഗ്ലീഷ് നിരയില്‍ കണ്ട മികച്ച ബാറ്റ്സ്‌മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ആണെന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. ഡ്രസിംഗ് റൂമില്‍ മര്യാദയും വൃത്തിയുമില്ലാതെ പെരുമാറിയിരുന്നത് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലാര്‍ക്ക് മനസ് തുറന്നത്. 
 

Share this Story:

Follow Webdunia malayalam