Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയതിൽ സഞ്ജു സാംസൺ ഉൾപ്പടെ 13 രഞ്ജി താരങ്ങൾക്കെതിരെ നടപടി

ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പരാതി നൽകിയതിൽ സഞ്ജു സാംസൺ ഉൾപ്പടെ 13 രഞ്ജി താരങ്ങൾക്കെതിരെ നടപടി
, വെള്ളി, 31 ഓഗസ്റ്റ് 2018 (17:18 IST)
സഞ്ജു സാംസൺ ഉൾപ്പടെ 13 താരങ്ങൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അച്ചടക്ക നടപടി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ സംഘം ചേർന്ന് പരാതി നൽകിയതിനാണ് കെ സി എ താരങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
 
ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെയുള്ള പരാതിയിൽ വസ്തുതയില്ലെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് പേരെ അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്നും വിലക്കുകയും. എട്ടു താരങ്ങളുടെ മൂന്നു മത്സരത്തിലെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാന ചെയ്യാനും കെ സി എ ഉത്തരവിട്ടു.   
 
റൈഫി വിൻസന്റ് ഗോമസ്, രോഹൻ പ്രേം, സന്ദീപ് വാര്യർ, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്. സഞ്ജു സാംസണ്‍, സിജോമോൻ ജോസഫ്, മുതിർന്ന താരം വി.എ.ജഗദീഷ്, കെ.സി.അക്ഷയ് ഉൾപ്പടെ എട്ട് താരങ്ങളാണ് പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഡ്രിച്ചിന് യുവേഫ പുരസ്‌കാരം; പൊട്ടിത്തെറിച്ച് റൊണാള്‍ഡോയുടെ ഏജന്റ് രംഗത്ത്