Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയുടെ വാക്കുകള്‍ പൊന്നായി; കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം, ഇ​ന്ത്യ -​ വി​ൻ​ഡീ​സ് ഏ​ക​ദി​നം നവംബറില്‍

കോഹ്‌ലിയുടെ വാക്കുകള്‍ പൊന്നായി; കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം, ഇ​ന്ത്യ -​ വി​ൻ​ഡീ​സ് ഏ​ക​ദി​നം നവംബറില്‍

കോഹ്‌ലിയുടെ വാക്കുകള്‍ പൊന്നായി; കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം, ഇ​ന്ത്യ -​ വി​ൻ​ഡീ​സ് ഏ​ക​ദി​നം നവംബറില്‍
തിരുവനന്തപുരം , ശനി, 17 മാര്‍ച്ച് 2018 (19:44 IST)
ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടുമൊരു രാജ്യാന്തര മൽസരം കൂടി വിരുന്നെത്തുന്നു. ഈ വർഷം നവംബർ ഒന്നിന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പോരാട്ടത്തിനാകും ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുകയെന്ന് ബിസിസിഐ അറിയിച്ചു.

2017 നവംബറിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടന്ന ട്വന്റി - 20 മൽസരമാണ് ഇവിടെ നടന്ന ആദ്യ മൽസരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ഇന്ത്യ ആറു റൺസിനു വിജയിച്ചിരുന്നു.

കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മൽസര സജ്ജമാക്കാനായത് ബിസിസിഐയുടെ അഭിനന്ദനം നേടിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ന്യൂസിലന്‍‌ഡ് നായകന്‍ കെയ്‌ന്‍ വില്ല്യംസണും ഗ്രൌണ്ട് സ്‌റ്റാഫിനെയും തിരുവനന്തപുരത്ത് തടിച്ചു കൂടിയ ആരാധകരെയും പ്രശംസിച്ചിരുന്നു.

കനത്ത മഴയെ അവഗണിച്ച് ഗ്യാലറിയില്‍ കാത്തിരുന്ന ആരാധകര്‍ ഞെട്ടിച്ചുവെന്നും ഇത്രയും ക്രിക്കറ്റ് ആരാധകരുള്ള കേരളത്തില്‍ എന്തുകൊണ്ട് കൂടുതല്‍ മത്സരങ്ങള്‍ നടത്തുന്നില്ലെന്നും കോഹ്‌ലി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടേക്ക് ആദ്യ രാജ്യാന്തര ഏകദിനം വിരുന്നെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസിനെ വിറപ്പിച്ച വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ പാഡഴിച്ചു; നിരാശയോടെ ഇംഗ്ലണ്ട് ആരാധകര്‍