Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2024 Auction: ഐപിഎല്‍ താരലേലം, ഓരോ ടീമിന്റെ പേഴ്‌സിലും എത്ര കോടി ബാക്കിയുണ്ട്?

ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം

IPL 2024 Auction: ഐപിഎല്‍ താരലേലം, ഓരോ ടീമിന്റെ പേഴ്‌സിലും എത്ര കോടി ബാക്കിയുണ്ട്?
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (09:59 IST)
IPL 2024 Auction: 2024 ഐപിഎല്‍ സീസണിലേക്കുള്ള മിനി താരലേലം ഇന്നു നടക്കുകയാണ്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുതല്‍ ലേലം തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമാസിലും താരലേലം തത്സമയ സംപ്രേഷണം ഉണ്ട്. മല്ലിക സാഗര്‍ ആണ് ഓക്ഷനര്‍. 
 
ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം. 214 ഇന്ത്യന്‍ താരങ്ങളും 119 ഓവര്‍സീസ് താരങ്ങളുമാണ് നാളെ ലേലത്തില്‍ ഉണ്ടാകുക. എന്നാല്‍ പത്ത് ടീമുകളിലായി ഒഴിവുള്ളത് 77 സ്ലോട്ടുകള്‍ മാത്രം. അതില്‍ തന്നെ 33 സ്ലോട്ടുകള്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് വേണ്ടിയാണ്. 
 
പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് ഗുജറാത്ത് ടൈറ്റന്‍സിനാണ്. 38.15 കോടി ഗുജറാത്തിന്റെ കൈയില്‍ ഉണ്ട്. രണ്ട് വിദേശ താരങ്ങള്‍ അടക്കം ഗുജറാത്തിന് വേണ്ടത് എട്ട് താരങ്ങളെയാണ്. 
 
സണ്‍റൈസേഴ്‌സ് ഹൈദരബാദിന് പേഴ്‌സ് ബാലന്‍സ് 34 കോടി. ആറ് സ്ലോട്ടുകള്‍ ഒഴിവുണ്ട്, അതില്‍ മൂന്നെണ്ണം വിദേശ താരങ്ങള്‍ക്ക് 
 
32.7 കോടി ബാക്കിയുള്ള കൊല്‍ക്കത്തയ്ക്ക് നാല് വിദേശ താരങ്ങളെ അടക്കം 12 കളിക്കാരെ ഇന്നത്തെ ലേലത്തില്‍ സ്വന്തമാക്കണം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് സ്ലോട്ടുകള്‍ ഒഴിവുണ്ട്, അതില്‍ മൂന്നെണ്ണം ഓവര്‍സീസ് സ്ലോട്ടാണ്. കൈവശമുള്ള 31.4 കോടി രൂപ. 
 
പഞ്ചാബ് കിങ്‌സിന് 29.1 കോടി കൈവശമുണ്ട്. എട്ട് സ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ വിദേശ താരങ്ങളെ ആവശ്യമാണ്. 
 
ഡല്‍ഹി ക്യാപിറ്റല്‍സ് - 28.95 കോടി ബാലന്‍സ് - ഒന്‍പത് സ്ലോട്ടുകള്‍ ഒഴിവ് - നാല് വിദേശ താരങ്ങള്‍
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - 23.25 കോടി പേഴ്‌സ് ബാലന്‍സ് - ആറ് സ്ലോട്ടുകള്‍ ഒഴിവ് - മൂന്ന് വിദേശ താരങ്ങള്‍ 
 
മുംബൈ ഇന്ത്യന്‍സ് - 17.75 പേഴ്‌സ് ബാലന്‍സ് - എട്ട് സ്ലോട്ടുകള്‍ ഒഴിവ് - നാല് വിദേശ താരങ്ങള്‍ 
 
രാജസ്ഥാന്‍ റോയല്‍സ് - 14.5 കോടി പേഴ്‌സ് ബാലന്‍സ് - എട്ട് സ്ലോട്ടുകള്‍ ഒഴിവ് - മൂന്ന് വിദേശ താരങ്ങള്‍ 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - 13.15 കോടി ബാലന്‍സ് - ആറ് സ്ലോട്ടുകള്‍ ഒഴിവ് - രണ്ട് വിദേശ താരങ്ങള്‍  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024 Mini Auction: ഐപിഎല്‍ താരലേലം ഇന്ന്, തത്സമയം കാണാന്‍ എന്ത് വേണം?