Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രേറ്റ്! ഹോളിവുഡ് നായകന് തുല്യം; ‘കിംഗ് കോഹ്‌ലി’യെന്നാല്‍ സുമ്മാവാ? ഇതാ കാണൂ...

ഗ്രേറ്റ്! ഹോളിവുഡ് നായകന് തുല്യം; ‘കിംഗ് കോഹ്‌ലി’യെന്നാല്‍ സുമ്മാവാ? ഇതാ കാണൂ...
, ചൊവ്വ, 22 ജനുവരി 2019 (16:52 IST)
എതിരാളികള്‍ ഭയത്തോടെ കാണുന്ന ഒരു ഹോളിവുഡ് നായകന്റെ പരിവേഷമാണ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിക്ക്. അമാനുഷികത കൈമുതലാക്കിയ ക്യാപ്‌റ്റനെന്ന വിലയിരുത്തലാകും അദ്ദേഹത്തിന് കൂടുതല്‍ ഇണങ്ങുക. ക്രിക്കറ്റിന്റെ സര്‍വ്വ മേഖലയിലും വിരാജിക്കുന്ന ഇന്ത്യന്‍ നായകന് മുന്നുല്‍ ഐസിസി പുരസ്‌കാരങ്ങളും കീഴടങ്ങി.

എന്തുകൊണ്ടാണ് പോയ വര്‍ഷത്തെക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി കോഹ്‌ലിയെ തിരഞ്ഞെടുത്തതെന്ന് ആരും ചോദിക്കില്ല. ക്രിക്കറ്റിനെ അറിയുന്നവര്‍ക്കാര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. ക്രിക്കറ്റിന്റെ സൌന്ദര്യമെന്നറിയപ്പെടുന്ന ടെസ്‌റ്റില്‍ 55.08 ശരാശരിയിൽ 1322 റൺസ് നേടിയ വിരാട് ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം അടിച്ചു കൂട്ടിയത് 133.5 ശരാശരിയിൽ 1202 റൺസാണ്. അഞ്ച് ഏകദിന സെഞ്ചുറികളും

37 മത്സരങ്ങളിലെ 47 ഇന്നിംഗ്‌സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സ് അടിച്ചു കൂട്ടിയ വിരാട്  11 സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളുമാണ് പോയ വര്‍ഷം സ്വന്തം പേരിലാക്കിയത്. ഇങ്ങനെയൊരു താരത്തെ അമാനുഷികന്‍ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.

അധികമാരും ശ്രദ്ധിക്കാതെ പോയ നിരവധി നേട്ടങ്ങളുണ്ട് ചേസിംഗിന്റെ രാജകുമാരനായ കോഹ്‌ലിയുടെ പോക്കറ്റില്‍. ബാറ്റിംഗില്‍ പിടിവിട്ട താരമാണ് അദ്ദേഹം. ഏത് നിമിഷവും കളിയുടെ ഗതി മാറ്റിയെഴുതും. അതിനൊപ്പം എതിരാളികളെ വാക്കുകള്‍ കൊണ്ട് കടന്നാക്രമിക്കും. നാട്ടില്‍ കളിക്കുന്ന അതേ ലാഘവത്തോടെ വിദേശ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ കോഹ്‌ലിക്കുള്ള മിടുക്ക് മാറ്റാര്‍ക്കുമില്ല.

മുന്നില്‍ നിന്ന് നയിക്കുന്ന ധോണിയുടെ നേതൃത്വ പാഠവം കോഹ്‌ലിക്കും കൈവന്നിട്ടുണ്ട്. നായകമികവില്‍ അത് പ്രകടനമാണ്. ടെസ്‌റ്റില്‍ തുടർച്ചയായി ഏറ്റവും കൂടുതൽ പരമ്പര വിജയങ്ങൾ സ്വന്തമാക്കി റിക്കി പോണ്ടിംഗിനൊപ്പമെത്തി വിരാട്. ഇതിനിടെ ക്യാപ്‌റ്റനെന്ന നിലയില്‍ കൂടുതല്‍ ടെസ്‌റ്റ് സെഞ്ചുറികള്‍ നേടുന്ന താരവുമായി.

ഇതിലെല്ലാം ഉപരിയായി പേരുകേട്ട ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്‌റ്റ് പരമ്പര വിജയം കുറിച്ച ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന പൊന്‍‌തൂവല്‍ വിരാടിന്റെ തൊപ്പിയില്‍ സ്ഥാനമുറപ്പിച്ചു. ഇങ്ങനെ തിട്ടപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങള്‍ അതിവേഗത്തില്‍ സ്വന്തമാക്കുന്ന വിരാടിനെ ക്രിക്കറ്റിലെ അത്ഭുതമനുഷ്യന്‍ എന്നു വിളിച്ചാലും തെറ്റുണ്ടാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ - പാണ്ഡ്യ വിവാദം; തുറന്നടിച്ച് ദ്രാവിഡ് രംഗത്ത്