ഇതാണ് ടീം ഇന്ത്യയുടെ രഹസ്യായുധം; ആരാധകരെ അമ്പരപ്പിച്ച് നെറ്റ്‌സില്‍ പേസ് ബൗളിംഗുമായി അശ്വിന്‍

ശനി, 13 ജനുവരി 2018 (11:26 IST)
ആദ്യടെസ്റ്റിലെ പരാജയത്തിനു പകരം വീട്ടാനായി ഇന്ത്യ ഇന്ന് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്നു. എന്തുതന്നെയായാലും രണ്ടാം ടെസ്റ്റില്‍ ജയിച്ചേ തീരു എന്ന വാശിയിലാണ് ടീം ഇന്ത്യയും താരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്.
 
അതിനായി നെറ്റ്‌സില്‍ കടുത്ത പരിശീലനത്തിലാണ് താരങ്ങളെല്ലാം‍. ഇതിനിടെ വ്യത്യസ്തമായ പരിശീലന തന്ത്രവുമായാണ് സ്പിന്നര്‍ ആര്‍. അശ്വിന്‍ രംഗത്തെത്തിയിരിക്കുന്നത്‍. ഓഫ് സ്പിന്നറായ അശ്വിന്‍ പേസ് ബൗള്‍ ചെയ്താണ് തന്റെ പരിശീലനം വ്യത്യസ്തമാക്കിയത്.
 
ഓഫ് സ്പിന്നെറിഞ്ഞ് ബാറ്റ്‌സ്മാന്മാരെ കറക്കിയിരുന്ന അശ്വിന്‍, പേസ് എറിയുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഓഫ് സ്പിന്നും ലെഗ് ബ്രേക്കും എറിയുന്ന അശ്വിനെ കണ്ടിട്ടുണ്ടെങ്കിലും പേസ് എറിയുന്ന അശ്വിനെ കാണുന്നത് ആദ്യമായാണ്.
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
 
വീഡിയോ കാണാം:
 
 

How good is @rashwin99 bowling seam

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കോപ ഡല്‍റെ കപ്പ്: വിശ്വരൂപം പുറത്തെടുത്ത് മെസ്സി; സെ​ൽ​റ്റ വീ​ഗോ​യെ ത​ക​ർ​ത്ത് ബാഴ്‌സ